\u0D1C\u0D40\u200B\u0D35\u200B\u0D15\u0D3E\u200B\u0D30\u0D41\u200B\u0D23\u0D4D\u0D2F \u0D2A\u0D4D\u0D30\u200B\u0D35\u200B\u0D7C\u200B\u0D24\u0D4D\u0D24\u200B\u0D28\u200B\u0D19\u0D4D\u0D19\u0D33\u0D41\u0D2E\u0D3E\u0D2F\u0D3F \u0D1A\u0D47\u200B\u0D24\u200B\u0D28 \u0D1F\u0D4D\u0D30\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D28\u0D4D\u0D31\u0D46 \u0D15\u0D47\u0D15\u0D4D\u0D15\u0D4D \u0D35\u0D3F\u0D2A\u0D23\u0D3F

  1. Home
  2. LOCAL NEWS

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങളുമായി ചേ​ത​ന ട്രസ്റ്റിന്റെ കേക്ക് വിപണി

cake


കാ​യം​കു​ളം: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​സ​ഭ​യു​ടെ കീ​ഴി​​െ​ല സ​ന്ന​ദ്ധ-​സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യ ചേ​ത​ന ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ​െഡ​വ​ല​പ്‌​മെൻറ് സൊ​സൈ​റ്റി​ ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര കേ​ക്ക് വി​പ​ണി​യെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് നയിക്കുകയാണ്. റെ​ജി, ജെ​റി, ഫാ. ​ജോ​സ​ഫ് തേ​ക്കേ​വീ​ട്ടി​ൽ ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ൽ തു​ട​ങ്ങി​യ​വരാണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കുന്നത്. സൊ​സൈ​റ്റി​യു​ടെ കീഴിലെ മു​ന്നൂ​റി​ല​ധി​കം സ്വ​യം സ​ഹാ​യ സം​ഘ​ങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. 130 മു​ത​ല്‍ 750 രൂ​പ വ​രെ​ വിലയുള്ള പൈ​നാ​പ്പി​ള്‍, മാ​ര്‍ബി​ള്‍, കാ​ര​റ്റ്, ഹ​ണി, മാ​ര്‍ബി​ള്‍, ചോ​ക്ല​റ്റ്, ഫ്രൂ​ട്ട് റി​ച്ച് പ്ലം ​തുടങ്ങിയ കേക്കുകളാണ് നിലവിലുള്ളത്. ലാ​ഭം പൂ​ർ​ണ​മാ​യും അ​ർ​ബു​ദ​ബാ​ധി​ത​ർ​ക്കാ​ണ് ന​ൽ​കുന്നത്. 1500 രൂ​പ വീ​തം 150 പേ​ര്‍ക്ക് സ​ഹാ​യ​വും ന​ൽ​കും. ര​ണ്ടു മാ​സ​ത്തേ​ക്കു​ള്ള തു​ക കേ​ക്ക് വി​ൽ​പ​ന​യി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാണ് ഇവരുടെ പ്രധീക്ഷ.