\u0D09\u0D2A\u0D2D\u0D4B\u0D15\u0D4D\u0D24\u0D43 \u0D26\u0D3F\u0D28\u0D3E\u0D1A\u0D30\u0D23\u0D02; \u0D1C\u0D3F\u0D32\u0D4D\u0D32\u0D3E\u0D24\u0D32 \u0D38\u0D2E\u0D3E\u0D2A\u0D28\u0D02 \u0D21\u0D3F\u0D38\u0D02\u0D2C\u0D7C 24\u0D28\u0D4D

  1. Home
  2. LOCAL NEWS

ഉപഭോക്തൃ ദിനാചരണം; ജില്ലാതല സമാപനം ഡിസംബർ 24ന്

മന്ത്രി വി.എൻ. വാസവൻ


കോട്ടയം: ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ജില്ലാതല സമാപനം ഡിസംബർ 24 ന് നടക്കും. രാവിലെ 10.30 ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
ജില്ലാതല ചിത്രരചന, ഫോട്ടോഗ്രാഫി മത്സരങ്ങളിൽ വിജയിച്ചവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി സമ്മാനം വിതരണം ചെയ്യും. ഉപഭോക്തൃ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും.