ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ നിന്നും മലിനജലം ഒഴുക്കുന്നത് തടയും കൗൺസിലർ ഷാനവാസ്‌ ബാബു

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ നിന്നും മലിനജലം ഒഴുക്കുന്നത് തടയും കൗൺസിലർ ഷാനവാസ്‌ ബാബു

ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ നിന്നും മലിനജലം ഒഴുക്കുന്നത് തടയും കൗൺസിലർ ഷാനവാസ്‌ ബാബു

 ചെർപ്പുളശ്ശേരി. ഹൈസ്കൂൾ റോഡിൽ സ്ഥിതിചെയ്യുന്ന ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ നിന്നും മാലിന്യങ്ങൾ തള്ളാനുള്ള നീക്കം എന്തു വിലകൊടുത്തും തടയുമെന്ന് പതിനാലാം വാർഡ് കൗൺസിലർ ഷാനവാസ്  ബാബു പറഞ്ഞു. ഇക്കാര്യത്തിൽ തുടക്കം മുതലേ താൻ ഇടപെട്ടിട്ടുള്ള തായും  എന്നാൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും തികഞ്ഞ അലംഭാവം ആണ് കണ്ടതെന്നും ബാബു കുറ്റപ്പെടുത്തി. ഡയാലിസിസ് അടക്കമുള്ള സൗകര്യങ്ങൾ ചെയ്യുന്ന സഹകരണ ആശുപത്രിയിൽ നിന്നും പുറപ്പെടുന്ന മലിനജലം നിരവധി കെമിക്കലുകൾ കലർന്നത് ആണെന്നും ഇത് ഒഴുക്കിവിടുന്ന പാടശേഖരങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കും എന്നും ബാബു പറഞ്ഞു. പ്രദേശവാസികൾ ഇപ്പോൾ തന്നെ ക്ഷുഭിതരാണെന്നും ഇതിന് അറുതി വരുത്തേണ്ടത് നഗരസഭയാണെന്നും ബാബു പറഞ്ഞു. വ്യക്തമായ ഒരു മാലിന്യ സംസ്കരണ പദ്ധതി ആശുപത്രി അധികൃത തയ്യാറാക്കിയിട്ടില്ലെങ്കിൽ  ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉടലെടുക്കുമെന്ന് കൗൺസിലർ പറഞ്ഞു