തൂത പൂരം വെളിച്ചസൗകര്യം ഏർപ്പെടുത്തി കൗൺസിലർ കവിത

  1. Home
  2. LOCAL NEWS

തൂത പൂരം വെളിച്ചസൗകര്യം ഏർപ്പെടുത്തി കൗൺസിലർ കവിത

വെളിച്ചസൗകര്യം ഏർപ്പെടുത്തി.


തൂത മുതൽ നാലാലുംകുന്ന് പൂടിപ്പാടം വരെയുള്ള റോഡിൽ 11, 12 തിയ്യതികളിലേക്ക്  33-ാം  വാർഡ് കൗൺസിലർ എൻ. കവിത  ഒരുക്കിയ ജനറേറ്റർ ഉപയോഗിച്ചുള്ള പ്രത്യേക വെളിച്ചസൗകര്യം 
സ്വിച്ച് ഓൺ ചെയ്ത് 
എൻ. കവിത 
(വാർഡ് കൗൺസിലർ )
ഉദ്ഘാടനം നിർവഹിച്ചു.വെളിച്ചസൗകര്യം ഏർപ്പെടുത്തി.

തൂത കാളവേല -പൂരത്തിന്റെ ഭാഗമായി പലയിടങ്ങളിലും വൈദ്യുതി ലൈൻ ഓഫ് ചെയ്യേണ്ടി വരാറുള്ളതിനാൽ പലപ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടാറുണ്ട്. 

നവീകരണ പ്രവൃത്തികൾ പാതി വഴിയിലെത്തി നിൽക്കുന്ന, അമ്പലത്തിലേക്ക് ആയിരങ്ങൾ വരുന്ന പ്രധാന റോഡായ നാലാലുംകുന്ന് മുതൽ തൂത ഭാഗത്ത് ഉണ്ടാകുന്ന വെളിച്ചക്കുറവ് ഏറെക്കുറെ പരിഹരിച്ച് പൊതുജനങ്ങളുടെ പ്രയാസം കുറക്കുക എന്നതാണ് ലക്ഷ്യം.

മുൻ കൗൺസിലർ പി.ജയൻ അധ്യക്ഷനായി.

ക്ഷേത്ര പൂരാഘോഷ കമ്മിറ്റി പ്രസിഡണ്ട് വി.കൃഷ്ണദാസ്, സെക്രട്ടറി പി.വി.സാജൻ, ഇല്ലിക്കൽ ചന്ദ്രൻ , ജയപ്രകാശ്, കെ.വിനീഷ് എന്നിവർ സംസാരിച്ചു. മറ്റു വിശിഷ്ട വ്യക്തികളും സന്നിഹിതരായി.