സി പി ഐ എം കാറൽമണ്ണ ലോക്കൽ കമ്മിറ്റി കൈതക്കൽ കറുപ്പൻ കുട്ടിക്ക് നൽകുന്ന വീടിന്റെ താക്കോൽദാനം നാളെ

ചെർപ്പുളശ്ശേരി. സി പി ഐ എം കാറൽമണ്ണ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈതക്കൽ കറുപ്പൻ കുട്ടിക്ക് നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനം നാളെ മൂച്ചി തോട്ടത്തിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു താക്കോൽദാനം നിർവഹിക്കും. ചടങ്ങിൽ പി മമ്മിക്കുട്ടി എംഎൽഎ മുഖ്യാതിഥി ആയിരിക്കും