\u0D1F\u0D4D\u0D30\u0D3E\u0D7B\u0D38\u0D4D\u0D1C\u0D46\u0D7B\u0D21\u0D7C\u0D15\u0D4D\u0D15\u0D46\u0D24\u0D3F\u0D30\u0D46 \u0D15\u0D4D\u0D30\u0D42\u0D30 \u0D2E\u0D7C\u0D26\u0D28\u0D02

  1. Home
  2. LOCAL NEWS

ട്രാൻസ്ജെൻഡർക്കെതിരെ ക്രൂര മർദനം

violence


ക​ഴ​ക്കൂ​ട്ടം: ശ്രീകാര്യത്ത് ട്രാൻസ്ജെൻഡറെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. ലൈ​ജു​വി​നും സ​ഹോ​ദ​ര​ന്മാ​ർ​ക്കു​മാ​ണ് സ​മീ​പ​വാ​സി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​ത്. ​രാ​ത്രി വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്ക് പോ​കാ​നി​റ​ങ്ങി​യ ലൈ​ജു​വി​നും കു​ട്ടി​ക​ൾ​ക്കും​നേ​രെ സ​മീ​പ​ത്തെ റോ​ഡി​ൽ നി​ന്ന അ​ഞ്ചം​ഗ സം​ഘം ചീ​ത്ത​വി​ളി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. മ​ദ്യ ല​ഹ​രി​യി​ൽ അ​ഞ്ചം​ഗ സം​ഘം ഇ​ത് ചോ​ദ്യം ചെ​യ്ത ആ​ൽ​ബി​നെ ത​ല​ക്ക​ടി​ച്ച്​ പരിക്കേൽപ്പിക്കുക ആയിരുന്നു. ആ​ൽ​ബി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്രീ​കാ​ര്യം പൊ​ലീ​സ്​ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. മ​തി​യാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​ല്ല പൊ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്ന് ലൈ​ജു ആ​രോ​പിക്കുന്നുണ്ട്. എ​ന്നാ​ൽ ഐ​പി​സി 308 പ്ര​കാരം വ​ധ​ശ്ര​മ​ത്തിനാണ് കേ​സെ​ടു​ത്ത​തെ​ന്ന് ശ്രീ​കാ​ര്യം പൊ​ലീ​സ് പ​റ​ഞ്ഞു.