\u0D15\u0D2F\u0D31\u0D4D\u0D31\u0D3F\u0D31\u0D15\u0D4D\u0D15\u0D4D \u0D24\u0D4A\u0D34\u0D3F\u0D7D \u0D24\u0D7C\u0D15\u0D4D\u0D15\u0D02: \u0D2E\u0D23\u0D4D\u0D23\u0D3E\u0D7C\u0D15\u0D4D\u0D15\u0D3E\u0D1F\u0D3F\u0D7D \u0D38\u0D02\u0D18\u0D7C\u0D37\u0D02

  1. Home
  2. LOCAL NEWS

കയറ്റിറക്ക് തൊഴിൽ തർക്കം: മണ്ണാർക്കാടിൽ സംഘർഷം

chumatt


മണ്ണാർക്കാട്: കയറ്റിറക്ക് തൊഴിൽ സംബന്ധിച്ചു മണ്ണാർക്കാട് ച​ങ്ങ​ലീ​രി പ​ള്ളി​പ്പ​ടി​യി​ല്‍ എ​സ്.​ടി.​യു-​സി.​ഐ.​ടി.​യു തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലുണ്ടായ തർക്കത്തിൽ ഇരു വിഭാഗത്തിലെയും പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു.പ​രി​ക്കേ​റ്റ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും വ​ട്ട​മ്പ​ലം മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ബുധനാഴ്ച തുടങ്ങിയ തർക്കം പോലീസ് ഇടപെട്ട് തീർത്തെങ്കിലും വ്യാഴാഴ്ച വീണ്ടും തർക്കം തുടർന്നു. എ​സ്.​ടി.​യു​ മാ​ത്രം തൊ​ഴി​ൽ ചെയ്തിരുന്ന പ​ള്ളി​പ്പ​ടി​യി​ൽ പുതുതായ് സി.​ഐ.​ടി.​യു തൊ​ഴി​ലാളികൾ എത്തിയതാണ് തർക്കത്തിന് ഇടയായത്.