പൂക്കൃഷി വിളവെടുപ്പും ഓണാഘോഷവും സംഘടിപ്പിച്ചു*.

  1. Home
  2. LOCAL NEWS

പൂക്കൃഷി വിളവെടുപ്പും ഓണാഘോഷവും സംഘടിപ്പിച്ചു*.

പൂക്കൃഷി വിളവെടുപ്പും ഓണാഘോഷവും സംഘടിപ്പിച്ചു*.


ചെർപ്പുളശ്ശേരി:തൂത വടക്കുംമുറി എ.എൽ.പി.സ്കൂളിലെ പരിസ്ഥിതി ക്ലബ്ബായ  ഗ്രീനറി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികളും PTA യും മാനേജ്മെന്റും സംയുക്തമായി നട്ടുവളർത്തിയ ചെണ്ടുമല്ലിത്തോട്ടത്തിലെ പൂക്കളുടെ വിളവെടുപ്പ് നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ളഇരുനൂറിൽപരം ചെടികളാണ് നട്ടു പരിപാലിച്ചിരുന്നത്. പൂക്കൃഷി വിളവെടുപ്പും ഓണാഘോഷവും സംഘടിപ്പിച്ചു*.


PTA പ്രസിഡണ്ട് എം. പ്രകാശ്, ഹെഡ് മാസ്റ്റർ പി. ജയൻ , മാനേജ്മെന്റ് പ്രതിനിധി കെ. മനോജ്, പി ടി ഗിരിജ, പി.ശ്രീജ തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് വിദ്യാലയത്തിൽ നടന്ന ഓണാഘോഷത്തിൽ പൂക്കള മത്സരം, തിരുവാതിരക്കളി, വിവിധ കലാപരിപാടികൾ  എന്നിവക്ക്
ശേഷം സമ്മാനദാനവും  ഓണസദ്യയും ഉണ്ടായിരുന്നു.