\u0D35\u0D47\u0D7C\u0D2A\u0D3E\u0D1F\u0D3F\u0D28\u0D4D\u0D31\u0D46 \u0D28\u0D4A\u0D2E\u0D4D\u0D2A\u0D30\u0D02 \u0D2E\u0D31\u0D15\u0D4D\u0D15\u0D3E\u0D02; \u0D35\u0D3F\u0D26\u0D4D\u0D2F\u0D2F\u0D41\u0D1F\u0D46 \u0D35\u0D3F\u0D35\u0D3E\u0D39\u0D02 \u0D28\u0D3E\u0D33\u0D46

  1. Home
  2. LOCAL NEWS

വേർപാടിന്റെ നൊമ്പരം മറക്കാം; വിദ്യയുടെ വിവാഹം നാളെ

nithin


തൃശൂർ: വിവാഹ വായ്പ ശരിയാകാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ ഗാന്ധിനഗർ കുണ്ടുവാറ പച്ചാലപ്പൂട്ട്‌ വിപിന്റെ സഹോദരി വിദ്യയുടെ വിവാഹം നാളെ. അടുത്ത കുറച്ചു സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30നും ഒൻപതിനുമിടയിൽ പാറമേക്കാവ് അമ്പലത്തിൽ വെച്ചാണ് വിദ്യയുടെയും  നിധിന്റെയും കല്യാണം. 

രണ്ടു വർഷത്തിലേറെയായി ഇഷ്ടത്തിലാണു നിധിനും വിദ്യയും. സ്വർണമെടുക്കാനായി ബാങ്കിൽ നിന്നു പണം കിട്ടാതെ വന്നതോടെ മനോവിഷമത്തിലായ വിപിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്ത്രീധനമോ സ്വർണമോ നിധിൻ ചോദിച്ചിരുന്നില്ല. 12നു നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടർന്നാണു മുടങ്ങിയത്. മരണത്തിന്റെ 16നുശേഷം വിവാഹം നടത്താമെന്നു ജ്യോത്സ്യൻ നിർദേശിച്ചതനുസരിച്ചാണ്    നാളെ നല്ല മുഹൂർത്തത്തിൽവെച്ചു ഇരുവരും വിവാഹിതരാകുന്നത്.