\u0D2A\u0D3E\u0D34\u0D4D\u0D35\u0D38\u0D4D\u0D24\u0D41\u0D15\u0D4D\u0D15\u0D7E \u0D36\u0D47\u0D16\u0D30\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D38\u0D4D\u0D15\u0D42\u0D7E \u0D2A\u0D3F.\u0D1F\u0D3F.\u0D0E

  1. Home
  2. LOCAL NEWS

പാഴ്വസ്തുക്കൾ ശേഖരിച്ച് സ്കൂൾ പി.ടി.എ

school


ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് മോ​ഡ​ൽ ജി.​എ​ൽ.​പി സ്കൂ​ളാ​ണ് സ്കൂ​ൾ വാ​ഹ​നം സ്വ​ന്ത​മാ​ക്കാൻ അ​വ​ധി​ക്കാ​ല​ത്ത് പാ​ഴ്​​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് ഫ​ണ്ട് ക​ണ്ടെ​ത്തുന്നത്. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും കൂട്ടായാണ് ഇത് നടപ്പാക്കുന്നത്. എം.​എ​ൽ.​എ എ.​പി. അ​നി​ൽ​കു​മാ​ർ 10 ല​ക്ഷം രൂ​പ സ്കൂ​ൾ വാ​ഹ​ന​ത്തി​നാ​യി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി പാ​ഴ് വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് വി​ൽപ​ന ന​ടത്തി ബാ​ക്കി തു​ക സ്വ​രൂ​പി​ക്കു​ക​യാ​ണ് പി.​ടി.​എ​യു​ടെ ല​ക്ഷ്യം. ര​ക്ഷി​താ​ക്ക​ളി​ൽ ​നി​നിന്നും നാട്ടുകാരിൽ നിന്നും ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ.​കെ. സ​ക്കീ​നയാണ് ഈ പദ്ധതി ഉ​ദ്ഘാ​ട​നം ചെ​യിതത്.