പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി നന്മ സാംസ്കാരിക കേന്ദ്രം

ചെർപ്പുളശ്ശേരി.നന്മ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. നന്മ വായനശാല പ്രസിഡന്റ് എ കെ രാജഗോപാലൻ സ്വാഗതം പറഞ്ഞു. അലി മാട്ടര അധ്യക്ഷത വഹിച്ചു. കെ ബാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ കെ എ അസീസ്, കെ എം ഇസാക്ക്, ജാഫർ തുടങ്ങിയവർ സംസാരിച്ചു