\u0D2D\u0D15\u0D4D\u0D37\u0D4D\u0D2F-\u0D2A\u0D4A\u0D24\u0D41\u0D35\u0D3F\u0D24\u0D30\u0D23 \u0D30\u0D02\u0D17\u0D02 \u0D15\u0D3E\u0D30\u0D4D\u0D2F\u0D15\u0D4D\u0D37\u0D2E\u0D2E\u0D3E\u0D15\u0D4D\u0D15\u0D41\u0D15 \u0D38\u0D30\u0D4D‍\u0D15\u0D4D\u0D15\u0D3E\u0D30\u0D4D‍ \u0D28\u0D2F\u0D02: \u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D1C\u0D3F.\u0D06\u0D30\u0D4D‍ \u0D05\u0D28\u0D3F\u0D32\u0D4D‍

  1. Home
  2. LOCAL NEWS

ഭക്ഷ്യ-പൊതുവിതരണ രംഗം കാര്യക്ഷമമാക്കുക സര്‍ക്കാര്‍ നയം: മന്ത്രി ജി.ആര്‍ അനില്‍

മന്ത്രി ജി.ആര്‍ അനില്‍


ഭക്ഷ്യ പൊതുവിതരണ രംഗം കാര്യക്ഷമമാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോകൃത വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ജില്ലയിലെ താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകള്‍ സംബന്ധിച്ച്  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഫയല്‍ അദാലത്തില്‍  സംസാരിക്കുകയായിരുന്നു മന്ത്രി.പൊതുവിതരണ രംഗത്തെ നിലവിലെ പോരായ്മകള്‍ പരിഹരിച്ച് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി പറഞ്ഞു. ലൈസന്‍സികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ മാറ്റി നിയമാനുസൃതമായ പരിഹാരം കാണും.  കോവിഡ് ബാധിച്ച് മരണപ്പെട്ട  റേഷന്‍ കട ലൈസന്‍സികള്‍ക്കായി 7.5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ആകെ 790019 റേഷന്‍ കാര്‍ഡുകളാണുള്ളത്. ഇതില്‍ 16242 കാര്‍ഡുകള്‍ അനര്‍ഹരില്‍ നിന്നും കണ്ടെത്തി.