\u0D15\u0D3E\u0D2F\u0D32\u0D3F\u0D7D \u0D2E\u0D41\u0D19\u0D4D\u0D19\u0D3F\u0D24\u0D4D\u0D24\u0D3E\u0D34\u0D4D\u200B\u0D28\u0D4D\u0D28 \u0D35\u0D40\u0D1F\u0D4D\u0D1F\u0D2E\u0D4D\u0D2E\u0D15\u0D4D\u0D15\u0D4D \u0D30\u0D15\u0D4D\u0D37\u0D15\u0D30\u0D3E\u0D2F\u0D3F \u0D39\u0D57\u0D38\u0D4D\u0D2C\u0D4B\u0D1F\u0D4D\u0D1F\u0D4D \u0D1C\u0D40\u0D35\u0D28\u0D15\u0D4D\u0D15\u0D3E\u0D7C

  1. Home
  2. LOCAL NEWS

കായലിൽ മുങ്ങിത്താഴ്​ന്ന വീട്ടമ്മക്ക് രക്ഷകരായി ഹൗസ്ബോട്ട് ജീവനക്കാർ

boat


വൈ​ക്കം: ചെ​റു​വ​ള്ളം മ​റിഞ്ഞു മു​ങ്ങി​ത്താ​ഴ്​​ന്ന വീ​ട്ട​മ്മ​ക്ക് രക്ഷകരായി ഹൗസ്ബോട്ട് ജീവനക്കാർ. പു​ല്ലു​ചെ​ത്താ​ൻ ചെ​റു​വ​ള്ള​ത്തി​ൽ പോ​കു​ന്ന​തി​നി​ടെ ആ​ഴ​മേ​റി​യ ഭാ​ഗ​ത്ത് വ​ള്ളം​മറിഞ്ഞാണ് അ​പ​ക​ടമുണ്ടായത്. വെ​ച്ചൂ​ർ അ​ച്ചി​ന​കം പു​ത്ത​ൻ​ചി​റ​യി​ൽ പ​രേ​ത​നാ​യ കാ​ർ​ത്തി​കേ​യ​െൻറ ഭാ​ര്യ ബീ​ന​യെ​യാ​ണ് കു​മ​ര​കം ലേ​ക് ക്രൂ​യി​സ് എ​ന്ന ഹൗ​സ്​​ബോ​ട്ടി​ലെ ഡ്രൈ​വ​ർ സു​ജീ​ഷ്, മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നാ​യ മ​ഹേ​ഷ് എ​ന്നി​വ​ർ സാഹസികമായി രക്ഷിച്ചത്. നൂ​റു​വാ​രം അ​ക​ലെ ഒ​രാ​ൾ മു​ങ്ങി​ത്താ​ഴു​ന്ന​ത് കണ്ട ഹൗ​സ് ബോ​ട്ടി​ലുണ്ടാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​കൾ ബ​ഹ​ളം​െ​വ​ച്ചതിനെ തുടർന്ന് സു​ജീ​ഷും മ​ഹേ​ഷും കായലിലേക്ക് എടുത്തുചാടുകയും ബീ​ന​യെ രക്ഷപ്പെടുത്തുകയും ആയിരുന്നു. 

മി​നി​റ്റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ സ്ത്രീ​യു​ടെ മു​ടി​യി​ൽ പിടിത്തം കിട്ടുകയും അതിൽ പിടിച്ചു തീ​ര​ത്തെ​ത്തിക്കുകയുമായിരുന്നു. യു​വാ​ക്ക​ളു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് താൻ ഇപ്പോൾ ജീവിച്ചിരിക്കുന്നതെന്ന് ബീന പറഞ്ഞു.