\u0D35\u0D3F\u0D28\u0D40\u0D24 \u0D38\u0D4D\u0D2E\u0D43\u0D24\u0D3F \u0D2A\u0D41\u0D30\u0D38\u0D4D\u0D15\u0D3E\u0D30\u0D02\n\u0D38\u0D3E\u0D39\u0D3F\u0D31 \u0D15\u0D41\u0D31\u0D4D\u0D31\u0D3F\u0D2A\u0D4D\u0D2A\u0D41\u0D31\u0D24\u0D4D\u0D24\u0D3F\u0D28\u0D4D

  1. Home
  2. LOCAL NEWS

വിനീത സ്മൃതി പുരസ്കാരം സാഹിറ കുറ്റിപ്പുറത്തിന്

വിനീത സ്മൃതി പുരസ്കാരം സാഹിറ കുറ്റിപ്പുറത്തിന്


ചെർപ്പുളശ്ശേരി: വിനീതയുടെ ജന്മനാടായ ചളവറ കയിലിയാട് എ. നാരായണമേനോന്‍ സ്മാരക ജനകീയ ഗ്രന്ഥശാല ലകരളത്തിലെ കലാലയവിദ്യാർത്ഥി കൾ ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ വിനീത സ്മൃതി പുരസ്കാരത്തിന് കാലടി സംസ്കൃത സര്‍വകലാശാല 
എം.എ.മലയാളം വിദ്യാർത്ഥിനിയായ സാഹിറ കുറ്റിപ്പുറം അര്‍ഹ യായിരിക്കുന്നു.
വിനീതയുടെ ഏഴാം അനുസ്മരണദിനമായ 2021 നവംബര്‍ന് 24 ന് കയിലിയാട്ടുവച്ച്
നടക്കുന്ന അനുസ്മരണസമ്മേളന ത്തില്‍ കേരള സാഹിത്യ അക്കാദമി സിക്രട്ടറി കെ. പി മോഹനൻ 10,000രൂപ പുരസ്കാരത്തുകയും ബഹുമതി പത്രവും ശി ല്പവു മടങ്ങുന്ന പുരസ്കാരം സാഹിറയ്ക്ക് സമ്മാനിക്കും.

വിനീത സ്മൃതി പുരസ്കാരം സാഹിറ കുറ്റിപ്പുറത്തിന്

പ്രൊത്സാഹനസമ്മാനത്തിനര്‍ഹരായ ദിവ്യ എസ്. (എം.ഇ.എസ് കല്ലടി കോളേജ് ,മണ്ണാര്‍ക്കാട് ), ജസ്റ്റിന്‍ പി. ജയിംസ്, ദീഷ്ണ സുരേഷ് (സംസ്കൃത സർവ്വകലാശാല ),
ആര്‍ച്ച എം. ആര്‍. (ഹിന്ദു ലോ കോളേജ് (ഡൽഹി), സ്വാലിഹ(സെന്റ് മേരിസ് കോളേജ് 
തൃശ്ശൂര്‍, ആകാശ് ഓങ്ങലലൂര്‍ 
 എന്നിവർ അർഹരായി സി.പി.ചിത്രഭാനു, കവി പി.രാമന്‍, കെ .മനോഹരന്‍, പി.എം.നാരായണന്‍ എനിവരടങ്ങിയ ജൂറിയാണ് സമ്മാനാര്‍ഹരെ നിശ്ചയിച്ചത്.ചെർപ്പുളശ്ശേരി യിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇ. ചന്ദ്രബാബു കാര്യങ്ങൾ വിശദീകരിച്ചു