\u0D06\u0D15\u0D30\u0D4D\u0D37\u0D15\u0D2E\u0D3E\u0D2F \u0D35\u0D3E\u0D39\u0D28, \u0D35\u0D3F\u0D26\u0D4D\u0D2F\u0D3E\u0D2D\u0D4D\u0D2F\u0D3E\u0D38, \u0D2D\u0D35\u0D28 \u0D35\u0D3E\u0D2F\u0D4D\u0D2A\u0D15\u0D33\u0D41\u0D2E\u0D3E\u0D2F\u0D3F \u0D10\u0D21\u0D3F\u0D2C\u0D3F\u0D10 \u0D2C\u0D3E\u0D19\u0D4D\u0D15\u0D4D.

  1. Home
  2. LOCAL NEWS

ആകര്ഷകമായ വാഹന, വിദ്യാഭ്യാസ, ഭവന വായ്പകളുമായി ഐഡിബിഐ ബാങ്ക്.

ആകര്ഷകമായ വാഹന, വിദ്യാഭ്യാസ, ഭവന വായ്പകളുമായി ഐഡിബിഐ ബാങ്ക്.

സ്വന്തമായൊരു വീട് എന്ന  ഉപയോക്താക്കളുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി പൂജ്യം പ്രോസസിങ് ഫീസ്,  വേഗത്തിനുള്ള പ്രോസസ്സിങ്, ഫ്ളെക്ക്സിബിള് റീപെയ്മെന്റ് ഓപ്ഷന്സ് ഉയര്ന്ന വായ്പാതുകയും തിരിച്ചടവിന് തെരഞ്ഞെടുക്കാന് ലളിതമായ വിവിധ സ്കീമുകളുമാണ് ഈ വായ്പയുടെ പ്രത്യേകത.


കൊച്ചി: രാജ്യത്തെ ഉത്സവാഘോഷങ്ങള് കൂടുതല് ആവേശകരമാക്കുന്നതിന് ഐഡിബിഐ ബാങ്ക് സ്ഥാപക  വാരം പ്രമാണിച്ച് വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ എന്നീ റിട്ടെയ്ല് ഉല്പന്നങ്ങള് കൂടുതല്  സവിശേഷതകളോടെ അവതരിപ്പിച്ചു. മംഗളകരമായ തീരുമാനങ്ങള് കൈക്കൊള്ളുന്ന ഉത്സവകാലത്തിനായി ബാങ്ക്  'ഐ സൂംഡ്രൈവ്' എന്ന പേരിലാണ് പുതിയ വാഹന വായ്പ ലഭ്യമാക്കുന്നത്.

അതിവേഗത്തിലുള്ള പ്രോസസ്സിങ്, ആകര്ഷകമായ പലിശ നിരക്ക്, സവിശേഷ വിഭാഗങ്ങള്ക്ക് 100 ശതമാനം വായ്പ, ഭാഗിക/മുന്കൂര് തിരിച്ചടവിന് പൂജ്യം പെനാല്റ്റി തുടങ്ങിയവാണ് പുതിയ കാറുകള്ക്കും ഉയര്ന്ന ശ്രേണി മോട്ടോര്സൈക്കിളുകള്ക്കുമുള്ള ഈ വായ്പയുടെ പ്രത്യേകതകള്.
ഇന്ത്യന് യുവത്വത്തിന്റെ അഭിലാഷങ്ങള്ക്ക് ശക്തിപകരാന് ലക്ഷ്യമിട്ടുള്ള 'ഐ ലേണ്' വിദ്യാഭ്യാസ വായ്പ , സ്പെഷ്യലൈസ്ഡ് കോഴ്സുകള്,  ഉയര്ന്ന കാലാവധിയുള്ള വിദേശ കോഴ്സുകള് എന്നിവ ഉള്പ്പെടെയുള്ള വിവിധ കോഴ്സുകള്ക്ക് ലഭ്യമാകും. ഉയര്ന്ന വായ്പാതുകയും ഫ്ളെക്ക്സിബിള് റീപെയ്മെന്റ് ഓപ്ഷനുകളുമാണ് ഈ വായ്പയുടെ പ്രത്യേകത.