\u0D1A\u0D46\u0D7C\u0D2A\u0D4D\u0D2A\u0D41\u0D33\u0D36\u0D4D\u0D36\u0D47\u0D30\u0D3F\u0D2F\u0D3F\u0D7D \u0D15\u0D30\u0D41\u0D24\u0D4D\u0D24\u0D3E\u0D7C\u0D1C\u0D4D\u0D1C\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D2A\u0D3F \u0D15\u0D46 \u0D36\u0D36\u0D3F \u0D2A\u0D15\u0D4D\u0D37\u0D02

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരിയിൽ കരുത്താർജ്ജിച്ച് പി കെ ശശി പക്ഷം

പാലക്കാട്:


ചെർപ്പുളശ്ശേരി:  സി പി ഐ എം ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തിന് വൻ ഭൂരിപക്ഷം. പതിനഞ്ചിൽ പന്ത്രണ്ടു മെമ്പർ മാരും പാനലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ സുരേഷ്. രാജീവ്‌, കെ അച്യുതൻ കുട്ടി, ശ്യാം, സലാം, സച്ചിദാനന്ദൻ എനിവർ മത്സരിച്ചു തോറ്റു.പാനലിലുള്ള പതിനഞ്ചു പേരിൽ ശ്രീജിത്ത്‌, അജീഷ്, നൂർജഹാൻ എന്നിവർ പുറത്തായി. പുതിയതായി ഷാജി പാറക്കൽ, ഷെമീജ്, സാബു, നിധീഷ് കണ്ണൻ, മണികണ്ഠൻ, എം മോഹനൻ എന്നിവർ കമ്മിറ്റിയിൽ ഇടം പിടിച്ചു.

പറഞ്ഞു

സി. ജയകൃഷ്ണൻ പുതിയ സിക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. ലോക്കൽ സമ്മേളനം പി എ ഉമ്മർ ഉദ്ഘാടനം ചെയ്തു. ഇതോടെ കുലുക്കല്ലൂർ, തൃക്കടീരി, ചെർപ്പുളശ്ശേരി തുടങ്ങിയ ലോക്കൽ കമ്മിറ്റികൾ പി കെ ശശി പക്ഷത്തിന്റെ കീഴിലായി. ഏരിയ സമ്മേളനത്തിൽ വൻ വിഭാഗീയതയും മത്സരവും ഉണ്ടാവും.52% പേരും ചേർപ്പുലശ്ശേരിയിൽ സി പി ഐ എമ്മിനെ പിന്തുണക്കുന്നതായി സമ്മേളനം വിലയിരുത്തി. വരുംകാലങ്ങളിൽ പാർട്ടി കൂടുതൽ ശക്തി നേടുമെന്ന് നേതാക്കൾ പറഞ്ഞു.