ചെര്‍പ്പുളശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന്റെയും നവീകരണ പ്രവൃത്തികളുടെയും ഉദ്ഘാടനം നാളെ

  1. Home
  2. LOCAL NEWS

ചെര്‍പ്പുളശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന്റെയും നവീകരണ പ്രവൃത്തികളുടെയും ഉദ്ഘാടനം നാളെ

ചെര്‍പ്പുളശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന്റെയും നവീകരണ പ്രവൃത്തികളുടെയും ഉദ്ഘാടനം ഇന്ന്


ചെര്‍പ്പുളശ്ശേരി നഗരസഭയിലെ പുതിയ ബസ് സ്റ്റാന്‍ഡിന്റെയും നവീകരണ പ്രവര്‍ത്തികളുടെയും ഉദ്ഘാടനം നാളെ (ജൂലൈ 13) വൈകിട്ട് നാലിന് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനാവും. പുത്തനാല്‍ക്കല്‍ പരിസരത്ത് 40 സെന്റ് സ്ഥലത്താണ് പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരേസമയം ആറ് ബസുകള്‍ക്ക് ഇവിടെ നിര്‍ത്തിയിടാം. 2015 ലാണ് ബസ് സ്റ്റാന്‍ഡിന്റെ തറക്കല്ലിടല്‍ നടത്തിയത്. ചെര്‍പ്പുളശ്ശേരി നഗരസഭയുടെ തനത് ഫണ്ടില്‍നിന്നും 37 ലക്ഷം ഉപയോഗിച്ച് യാര്‍ഡ് മതില്‍, 26 ലക്ഷം രൂപക്ക് ഇന്റര്‍ലോക്ക് പ്രവൃത്തി, 18 ലക്ഷം രൂപക്ക് ഡ്രൈനേജ്, 12 ലക്ഷം രൂപക്ക് ടേക്ക് എ ബ്രേക്ക് എന്നിവയാണ് നിര്‍മ്മിച്ചത്. ചെര്‍പ്പുളശ്ശേരി നഗരസഭ തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തിനായിരുന്നു പദ്ധതിയുടെ നിര്‍വഹണ ചുമതല.

പുതിയ ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനത്തോടൊപ്പം ചെര്‍പ്പുളശ്ശേരി ടൗണ്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 28.17 കോടി രൂപ വകയിരുത്തിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ചെര്‍പ്പുളശ്ശേരി ഗവ ആശുപത്രി മുതല്‍ ഒറ്റപ്പാലം ജങ്ഷന്‍ വരെയുള്ള 780 മീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബി.സി ചെയ്ത് നാലുവരിപ്പാതയായി മാറ്റും. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാത, കൈവരികള്‍, അഴുക്കുചാല്‍, വഴിവിളക്കുകള്‍ എന്നിവ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സഫ്‌ന ,  നഗരസഭാ സെക്രട്ടറി വി.ടി പ്രിയ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍  എന്നിവര്‍ പങ്കെടുക്കും.