\u0D2F\u0D42\u0D24\u0D4D\u0D24\u0D4D \u0D15\u0D4B\u0D7A\u0D17\u0D4D\u0D30\u0D38\u0D4D \u0D1A\u0D46\u0D7C\u0D2A\u0D4D\u0D2A\u0D41\u0D33\u0D36\u0D4D\u0D36\u0D47\u0D30\u0D3F \u0D2E\u0D23\u0D4D\u0D21\u0D32\u0D02 \u0D15\u0D2E\u0D4D\u0D2E\u0D3F\u0D31\u0D4D\u0D31\u0D3F\u0D2F\u0D41\u0D1F\u0D46 \u0D28\u0D47\u0D24\u0D43\u0D24\u0D4D\u0D35\u0D24\u0D4D\u0D24\u0D3F\u0D7D \u0D07\u0D28\u0D4D\u0D24\u0D4D\u0D2F \u0D2F\u0D41\u0D23\u0D48\u0D31\u0D4D\u0D31\u0D21\u0D4D \u0D2E\u0D23\u0D4D\u0D21\u0D32\u0D02 \u0D2A\u0D26\u0D2F\u0D3E\u0D24\u0D4D\u0D30 \u0D28\u0D1F\u0D24\u0D4D\u0D24\u0D3F.

  1. Home
  2. LOCAL NEWS

യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ യുണൈറ്റഡ് മണ്ഡലം പദയാത്ര നടത്തി.

പാലക്കാട്:


പാലക്കാട്: യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ യുണൈറ്റഡ് മണ്ഡലം പദയാത്ര തൂത മുതൽ ചെർപ്പുളശ്ശേരി വരെ നടത്തി. കെപിസിസി സെക്രട്ടറി  കെ തുളസി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻടി ഹരിശങ്കരൻഫ്ലാഗ് ഓഫ് ചെയ്ത് പദയാത്രയിൽയൂത്ത് കോൺഗ്രസ് പ്രദേശ് മണ്ഡലം പ്രസിഡന്റ് വിനോദ് കളതൊടി അധ്യക്ഷനായി. പദയാത്ര സമാപനസമ്മേളനം  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്പി പി വിനോദ് കുമാർമുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി സുബീഷ്, കെ എം ഇസ്ഹാഖ്, അനീഷ് മുടി കുന്നൻ,  ഷമീർ ഇറക്കിങ്ങൽ, എന്നിവർ പ്രസംഗിച്ചു