\u0D2E\u0D3E\u0D27\u0D4D\u0D2F\u0D2E\u0D2A\u0D4D\u0D30\u0D35\u0D7C\u0D24\u0D4D\u0D24\u0D15\u0D7C \u0D38\u0D28\u0D4D\u0D28\u0D3F\u0D27\u0D3E\u0D28\u0D24\u0D4D\u0D24\u0D4D \u0D36\u0D41\u0D1A\u0D40\u0D15\u0D30\u0D23\u0D2A\u0D4D\u0D30\u0D35\u0D7C\u0D24\u0D4D\u0D24\u0D3F\u0D15\u0D7E \u0D28\u0D1F\u0D24\u0D4D\u0D24\u0D3F

  1. Home
  2. LOCAL NEWS

മാധ്യമപ്രവർത്തകർ സന്നിധാനത്ത് ശുചീകരണപ്രവർത്തികൾ നടത്തി

മാധ്യമപ്രവർത്തകർ സന്നിധാനത്ത് ശുചീകരണപ്രവർത്തികൾ നടത്തി


മാധ്യമ പ്രവർത്തകർ സന്നിധാനത്ത് പുണ്യം പൂങ്കാവനം പദ്ധതിയിൽ പങ്കാളികളായി ശുചീകരണ പ്രവർത്തികളിൽ ഏർപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ രണ്ടുമണിക്കൂറോളം സമയം സന്നിധാനത്തെ മഹാകാണിക്ക, വാവര് നട, തിരുമുറ്റം എന്നിവിടങ്ങളാണ് വൃത്തിയാക്കിയത്. ഇവിടങ്ങളിലെ അഞ്ച് മരങ്ങളുടെ ചുവടും ഇരുമ്പു ഗ്രില്ലും വൃത്തിയാക്കി.

നെയ്‌ത്തേങ്ങയും നെയ്യും മറ്റും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് എത്തിയ അയ്യപ്പഭക്തർക്കിടയിൽ ബോധവത്കരണവും നടത്തി. മരങ്ങളുടെ ചുവടും വൃത്തിയാക്കി. സന്നിധാനത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന മുതിർന്ന റിപ്പോർട്ടർമാർ,  വിവിധ മാധ്യമങ്ങളുടെ പ്രതിനിധികൾ, ഫോട്ടോഗ്രാഫർമാർ, വീഡിയോ ഗ്രാഫർമാർ എന്നിവരും പുണ്യം പൂങ്കാവനം പ്രതിനിധികൾക്കൊപ്പം ശുചീകരണത്തിൽ ഏർപ്പെട്ടു.

ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള മീഡിയ സെന്ററിലെ ജീവനക്കാരും ശുചീകരണത്തിൽ പങ്കാളികളായി.