കെ സി ഇ യു സായാഹ്ന ധർണ്ണ

  1. Home
  2. LOCAL NEWS

കെ സി ഇ യു സായാഹ്ന ധർണ്ണ

കെസിഇയു സായാഹ്ന ധർണ്ണ


ചെർപ്പുളശ്ശേരി: രാജ്യത്തിന്റെ പൊതുമേഖല ബാങ്കുകൾ കൊള്ളയടിച്ച് നാട് കടന്ന കോർപ്പറേറ്റ്കളെ റിസർവ്വ് ബാങ്ക് പരവതാനി വിരിച്ച് തിരിച്ചു വിളിക്കുന്ന പുതിയ നയത്തിനെതിരെ കെസിഇയു ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സിഐടിയു ഡിവിഷൻ പ്രസിഡന്റ് കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെസിഇയു ഏരിയ പ്രസിഡന്റ്‌ എം സിജു അധ്യക്ഷനായി. കെസിഇയു ഏരിയ സെക്രട്ടറി വിപി സമീജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ സുരേഷ്, എം ബബിത, കെ രാധാകൃഷ്ണൻ, ഹരിദാസൻ, സിഎൻ സാനുശങ്കർ എന്നിവർ സംസാരിച്ചു.