കേരള പ്രിൻ്റേഴ്സ് അസ്സോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം

പാലക്കാട്. കേരള പ്രിൻ്റേഴ്സ് അസ്സോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് വൈ. വിജയൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ രവി പുഷ്പഗിരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായി ജി. അനിൽകുമാർ (പ്രസിഡണ്ട്), ഗോപാലൻകുട്ടി.പി., അബ്ദുൾ നാസർ, സുബീഷ്. വി.വി., സുനിൽ പടിയത്ത് (വൈസ് പ്രസിഡണ്ടുമാർ), എം. അനിൽകുമാർ (സെക്രട്ടറി), സൂര്യ സുരേഷ്, രാഘവൻ എം.പി., രതീഷ് കെ., രമേഷ് (ജോയിൻ്റ് സെക്രട്ടറിമാർ), സുരേഷ് എം.എസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.