\u0D15\u0D4B\u0D35\u0D3F\u0D21\u0D4D \u0D2A\u0D4B\u0D30\u0D3E\u0D33\u0D3F\u0D15\u0D33\u0D46\u0D2F\u0D41\u0D02 \u0D2A\u0D24\u0D4D\u0D30\u0D2A\u0D4D\u0D30\u0D35\u0D30\u0D4D‍\u0D24\u0D4D\u0D24\u0D15\u0D30\u0D46\u0D2F\u0D41\u0D02 \u0D06\u0D26\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. LOCAL NEWS

കോവിഡ് പോരാളികളെയും പത്രപ്രവര്‍ത്തകരെയും ആദരിച്ചു.

കോവിഡ് പോരാളികളെയും പത്രപ്രവര്‍ത്തകരെയും ആദരിച്ചു.


പാലക്കാട്: ഭാരതീയ ചികിത്സ വകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാതൃകാപരമായ സേവനം കാഴ്ചവെച്ച കോവിഡ് പോരാളികളെയും പത്രപ്രവര്‍ത്തകരെയും ആദരിച്ചു. ആയുര്‍വേദ കോളേജ് അധ്യാപകര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥികള്‍,  ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവരും ആദരവ് ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധ പദ്ധതിയായ അമൃതം, ചികിത്സാ പദ്ധതിയായ ഭേഷജം, പുനരധിവാസ പദ്ധതിയായ പുനര്‍ജനി സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പത്രമാധ്യമങ്ങള്‍ വഴി അവബോധം നല്‍കിയതിനാണ് പത്രപ്രവര്‍ത്തകരെ ആദരിച്ചത്.

ടോപ് ഇന്‍ ടൗണില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ഷിബു അധ്യക്ഷനായി. കെടിഡിസി ചെയര്‍മാന്‍ പി.കെ ശശി മുഖ്യാതിഥിയായി. മധുസൂദന്‍ കര്‍ത്താ, ശാന്തിഗിരി ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നാഗഭൂഷണ്‍,  ഡോ. ഉസ്മാന്‍, ഡോ. ഷീബ സുനില്‍,  ഡോ.ഇ. ബാസിം എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. തുടര്‍ന്ന്, ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് നടന്ന ഉപന്യാസ മത്സരത്തില്‍ വിജയികളായ ഡോ. അലീഷാ ജോണ്‍, ഡോ. ഡി. നികിത എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. യു.  ബാബു, ഡി.എ.സി.ആര്‍.സി കണ്‍വീനര്‍ ഡോ എ. ഷാബു, ഡോ. എന്‍ കേശവപ്രസാദ് എന്നിവര്‍ സംസാരിച്ചു.