\u0D15\u0D4B\u200B\u0D34\u0D3F\u200B\u0D15\u0D4D\u0D15\u0D4B\u200B\u0D1F\u0D4D \u0D17\u0D35. \u0D2E\u0D46\u0D21\u0D3F\u0D15\u0D4D\u0D15\u0D7D \u0D15\u0D4B\u0D33\u0D1C\u0D3F\u0D7D \u0D06\u0D15\u0D3E\u0D36\u0D2A\u0D3E\u0D24\u0D2F\u0D4A\u0D30\u0D41\u0D19\u0D4D\u0D19\u0D3F

  1. Home
  2. LOCAL NEWS

കോ​ഴി​ക്കോ​ട് ഗവ. മെഡിക്കൽ കോളജിൽ ആകാശപാതയൊരുങ്ങി

sky


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഗവ. മെഡിക്കൽ കോളജിൽ ജ​നു​വ​രി ആ​ദ്യ വാ​ര​ത്തോടെ നിർമ്മാണം പൂർത്തിയായ ആകാശപാത ജനങ്ങൾക്ക് തുറന്നുകൊടുക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്, സർ​ജി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് (പി.​എം.​എ​സ്.​എ​സ്.​വൈ) എന്നിങ്ങനെയുള്ള മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൂ​ന്ന് ആ​ശു​പ​ത്രി​ക​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പിക്കുന്നതാണ് ഈ ആകാശപാത. രോഗികളെ ആവശ്യാനുസരണം സ്ട്രെക്ചറ്‌റിലും ആംബുലൻസിലുമായി മൂന്ന് ബ്ലോക്കുകളിലേക്കും കൊണ്ടുപോകുന്നതിന് ഇതോടെ ഒരു പരിഹാരം ഉണ്ടാകും.ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും മേ​ൽ​ക്കൂ​ര ഉ​ള്ള​തി​നാ​ൽ ഇ​തി​ലൂ​ടെ ജനങ്ങൾക്ക് സഞ്ചരിക്കാം. സം​സ്ഥാ​ന​ത്തെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ര​ണ്ടാ​മ​ത്തെ ആ​കാ​ശപാതയാണിത്. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് പാ​ത​യു​ള്ള​ത്.