\u0D38\u0D3F\u0D38\u0D3F\u0D1F\u0D3F\u0D35\u0D3F \u0D28\u0D3F\u0D30\u0D40\u0D15\u0D4D\u0D37\u0D23\u0D24\u0D4D\u0D24\u0D3F\u0D7D \u0D15\u0D4B\u0D34\u0D3F\u0D15\u0D4D\u0D15\u0D4B\u0D1F\u0D4D \u0D2E\u0D46\u0D21\u0D3F\u0D15\u0D4D\u0D15\u0D7D \u0D15\u0D4B\u0D33\u0D47\u0D1C\u0D4D \u0D06\u0D36\u0D41\u0D2A\u0D24\u0D4D\u0D30\u0D3F\u0D2F\u0D41\u0D02 \u0D2A\u0D30\u0D3F\u0D38\u0D30\u0D35\u0D41\u0D02

  1. Home
  2. LOCAL NEWS

സിസിടിവി നിരീക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും

kmc


കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേരള ഹോട്ടൽ റസ്‌റ്റോറന്റ്‌ അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ കൂട്ടായ്മയിൽ  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും  പരിസരങ്ങളിലും  സിസിടിവി സ്ഥാപിച്ചു. ആശുപത്രിയിൽ എത്തുന്നവരെ കൊള്ളയടിക്കുന്നു, മയക്കുമരുന്നും കവർച്ചയും വാഹനമോഷണവും നടക്കുന്നു എന്ന സ്ഥിര പരാതിയെ തുടർന്നാണ് സിസിടിവി വെക്കുന്നത്. നൈറ്റ് വിഷന്‍ ക്യാമറകളാണ് ആശുപത്രി പരിസരങ്ങളിൽ ആദ്യഘട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇനി ഇരുപത്തിനാലു മണിക്കൂറും ആശുപത്രിയിലും പരിസരങ്ങളിലും നടക്കുന്ന ചെറിയ നീക്കങ്ങൾ വ്യക്തമായി മെഡിക്കൽ കോളേജ് സ്റ്റേഷനിലിരുന്ന് സിസിടിവി സഹായത്തോടെ പൊലീസിന് നിരീക്ഷിക്കാം. ദേവഗിരി കോളേജ് റോഡ്, മാവൂർ റോഡ്, കാരന്തൂർ റോഡ് തുടങ്ങി ഏഴുസ്ഥലങ്ങളിലാണ് ക്യാമറയുള്ളത്‌. ജില്ലാ പൊലീസ് മേധാവി എ വി ജോർജാണ് പദ്ധതി ഉദ്ഘാടനം ചെയ്ത്.