\u0D35\u0D47\u0D31\u0D3F\u0D1F\u0D4D\u0D1F \u0D2A\u0D41\u0D24\u0D41\u0D35\u0D24\u0D4D\u0D38\u0D30 \u0D38\u0D2E\u0D4D\u0D2E\u0D3E\u0D28\u0D2E\u0D3E\u0D2F\u0D3F \u0D15\u0D46.\u0D0E\u0D38\u0D4D.\u0D06\u0D7C. \u0D1F\u0D3F.\u0D38\u0D3F \u0D15\u0D2A\u0D4D\u0D2A\u0D7D\u0D2F\u0D3E\u0D24\u0D4D\u0D30

  1. Home
  2. LOCAL NEWS

വേറിട്ട പുതുവത്സര സമ്മാനമായി കെ.എസ്.ആർ. ടി.സി കപ്പൽയാത്ര

ksrtc


താമരശ്ശേരി: പുതുവർഷം ആഘോഷമാക്കാൻ വേറിട്ട അവസരമൊരുക്കി കെ.എസ്.ആർ. ടി.സി കപ്പൽ യാത്ര. കൊച്ചിയിലെത്തിയ ആഡംബര കപ്പലായ ക്രൂസ് നെഫെർറ്റിറ്റിയിൽ അഞ്ചു​ മണിക്കൂർ ചിലവിടാനും  പ്രത്യേക പരിപാടികളിൽ പങ്കാളികളാകാനുമാണ് കെ.എസ്.ആർ. ടി.സി അവസരമൊരുക്കിയിരിക്കുന്നത്.  കോഴിക്കോട്ടുനിന്നും, മലപ്പുറത്തുനിന്നും, പാലക്കാട്ടുനിന്നും പുറപ്പെടുന്ന കെ.എസ്.ആർ. ടി.സി ലോഫ്ലോർ ബസുകളിലാണ് ഇവന്‍റിൽ പങ്കെടുക്കാനുള്ളവരെ കൊച്ചിയിലെത്തിക്കുക. 

 ബുഫെ ഡിന്നർ, തത്സമയ സംഗീതം, പവർ പാക്ക്ഡ് മ്യൂസിക് സിസ്റ്റം, രസകരമായ ഗെയിമുകൾ, കുട്ടികളുടെ കളിസ്ഥലവും തിയറ്ററും തുടങ്ങിയവയാണ് കപ്പലിലുണ്ടാകുക. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പുതുവത്സര സമ്മാനമാണ് ഇത്തവണ കെ.എസ്.ആർ. ടി.സി ഒരുക്കിയിരിക്കുന്നത്.