\u0D15\u0D46\u0D0E\u0D38\u0D4D\u0D0E\u0D38\u0D4D\u0D2A\u0D3F\u0D0E \u0D24\u0D43\u0D15\u0D4D\u0D15\u0D1F\u0D40\u0D30\u0D3F \u0D2E\u0D23\u0D4D\u0D21\u0D32\u0D02 \u0D15\u0D2E\u0D4D\u0D2E\u0D31\u0D4D\u0D31\u0D3F \u0D30\u0D42\u0D2A\u0D40\u0D15\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. LOCAL NEWS

കെഎസ്എസ്പിഎ തൃക്കടീരി മണ്ഡലം കമ്മറ്റി രൂപീകരിച്ചു

കെഎസ്എസ്പിഎ  തൃക്കടീരി മണ്ഡലം കമ്മറ്റി രൂപീകരിച്ചു :


ചെർപ്പുളശ്ശേരി:  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കെഎസ്എസ്പിഎ തൃക്കടീരി മണ്ഡലം അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. 21/11/2021 ന് തൃക്കടീരി കീഴൂരിൽ വെച്ച് കെ. ജയനാരായണൻ്റേ അധ്യക്ഷതയിൽ ചേർന്ന യോഗം, സർവീസ് പെൻഷൻകാരുടെ കുടിശ്ശികയായ ഡി.എ. പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങൾ എന്നിവ ഉടനെ ലഭ്യമാക്കണമെന്നും , ആരോഗ്യ ഇൻഷുറൻസ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു. കെ. രാധാകൃഷ്ണൻ, എം. അനിൽകുമാർ, സി.എം. കൃഷ്ണപ്രഭ, കെ.പി . ഉണ്ണികൃഷ്ണൻ മാസ്റ്റർ, എസ്.വി. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡണ്ട് എ. ജയനാരായണൻ, സെക്രട്ടറി കെ.പി . ഉണ്ണികൃഷ്ണൻ മാസ്റ്റർ.