\u0D2A\u0D3E\u0D32\u0D15\u0D4D\u0D15\u0D3E\u0D1F\u0D4D \u0D38\u0D4D\u0D31\u0D4D\u0D31\u0D47\u0D21\u0D3F\u0D2F\u0D02 \u0D2C\u0D38\u0D4D \u0D38\u0D4D\u0D31\u0D4D\u0D31\u0D3E\u0D28\u0D4D\u0D31\u0D4D \u0D2A\u0D30\u0D3F\u0D38\u0D30\u0D24\u0D4D\u0D24\u0D4D \u0D15\u0D41\u0D1F\u0D41\u0D02\u0D2C\u0D36\u0D4D\u0D30\u0D40 \u0D28\u0D35\u0D02 2022 \u0D1C\u0D3F\u0D32\u0D4D\u0D32\u0D3E \u0D24\u0D32 \u0D35\u0D3F\u0D2A\u0D23\u0D28 \u0D2E\u0D47\u0D33\u0D2F\u0D4D\u0D15\u0D4D\u0D15\u0D41\u0D02 \u0D2D\u0D15\u0D4D\u0D37\u0D4D\u0D2F\u0D2E\u0D47\u0D33\u0D2F\u0D4D\u0D15\u0D4D\u0D15\u0D41\u0D02 \u0D24\u0D41\u0D1F\u0D15\u0D4D\u0D15\u0D2E\u0D3E\u0D2F\u0D3F.

  1. Home
  2. LOCAL NEWS

പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് കുടുംബശ്രീ നവം 2022 ജില്ലാ തല വിപണന മേളയ്ക്കും ഭക്ഷ്യമേളയ്ക്കും തുടക്കമായി.

2022 ജനുവരി 6,7,8 തീയതികളിലായി നടക്കുന്ന വിപണന മേളയിൽ 60 ഓളം  കുടുംബശ്രീ


2022 ജനുവരി 6,7,8 തീയതികളിലായി നടക്കുന്ന വിപണന മേളയിൽ 60 ഓളം  കുടുംബശ്രീ സംരംഭകരുടേതായി വൈവിദ്ധ്യങ്ങളായ നാടൻ ഉത്പന്നങ്ങൾ നവം 2022 വിപണന മേളയിൽ ലഭ്യമാകും. വിപണന മേളയുടെ ഭാഗമായി അടുക്കള 2022 എന്ന പേരിൽ ഭക്ഷ്യമേളയും നടക്കും.

വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി വിപണന മേള ഉദ്‌ഘാടനം ചെയ്തു. ആരോഗ്യകരമായ ഭക്ഷ്യ സംസ്കാരത്തിന് കരുത്ത് പകരുന്നതിന് കുടുംബശ്രീ ഉത്പന്നങ്ങളും, കുടുംബശ്രീ വിപണനമേളകളും വലിയ പങ്കാണ് നിർവഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തനത് നാടൻ വിഭവങ്ങൾ കാണാനും വാങ്ങുന്നതിനും പറ്റുന്ന ഇത്തരം അവസരങ്ങൾ ഒരുക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. 

2022 ജനുവരി 6,7,8 തീയതികളിലായി നടക്കുന്ന വിപണന മേളയിൽ 60 ഓളം  കുടുംബശ്രീ

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ജില്ലാ പഞ്ചായത്ത് അംഗം സഫ്ദർ ഷരീഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.സെയ്തലവി, എ.ഡി.എം.സി സവ്യ എസ് എന്നിവർ പങ്കെടുത്തു. 

അട്ടപ്പാടിയിലെ  തനത് വിഭവങ്ങളായ ചെറു ധാന്യങ്ങൾ  വരഗ്‌, റാഗി, ചോളം, ഏലം, ചാമ, കമ്പ് എന്നിവ ഹിൽവാല്യൂ എന്ന ബ്രാൻഡിൽ മേളയിൽ ലഭ്യമാണ്.  ബീറ്റ് റൂട്ട് മാൾട്ട്, ക്യാരറ്റ് മാൾട്ട്, അവൽ, ചോക്ലേറ്റ്, മാങ്ങ, നെല്ലിക്ക, വെളുത്തുള്ളി, നാരങ്ങ, ഉണ്ണിത്തണ്ട്, ഇരുമ്പാപുളി, മീൻ, കടുമാങ്ങ, വടുകപുളി തുടങ്ങി വിവിധ ഇനം  അച്ചാറുകൾ, അരിപ്പൊടി, ചമ്മന്തി പൊടി,  മസാല പൊടികൾ, ഉണ്ണിത്തണ്ട് കൊണ്ടാട്ടം, അരികൊണ്ടാട്ടം, ചക്കപൊടി, ചക്ക കുക്കീസ്, തുടങ്ങിയ ചക്ക വിഭവങ്ങൾ, ശുദ്ധമായ തേൻ, വിവിധ ഇനം  മൂല്യവർദ്ധിത ഉത്പന്നങ്ങൾ, ബിസ്കറ്റുകൾ, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള പോഷകാഹാരങ്ങൾ, കരകൗശല വസ്തുക്കൾ, കത്തി, ഇരുമ്പ് പാത്രങ്ങൾ തുടങ്ങിയ വീട്ടുപകരണങ്ങൾ, മൺപാത്രങ്ങൾ, ഓട്ടുപാത്രങ്ങൾ, 

2022 ജനുവരി 6,7,8 തീയതികളിലായി നടക്കുന്ന വിപണന മേളയിൽ 60 ഓളം  കുടുംബശ്രീ

കൈത്തറി വസ്ത്രങ്ങൾ,  ആഭരണങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, ശുദ്ധമായ തേൻ, വെളിച്ചെണ്ണ, കായ ഉപ്പേരി, തുടങ്ങിയ ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങൾ  മേളയിൽ ലഭ്യമാവും.     വിപണിയും, വരുമാനവും ഉറപ്പു വരുത്തി  സംരംഭകരെ ശാക്തീകരിക്കുക,  മായം കലരാത്ത കുടുംബശ്രീ ഉത്പന്നങ്ങൾ ഉപഭോക്താക്കളുടെ അരികിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്  നവം 2022 സംഘടിപ്പിക്കുന്നത്.  പ്രാദേശികമായ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളോടൊപ്പം പൊതുവിപണിയിൽ സ്വകാര്യ കുത്തക കമ്പനികളുടെ ഉത്പന്നങ്ങളോട് കിടപിടിച്ച് വലിയ സ്വീകാര്യത നേടിയ കുടുംബശ്രീ ബ്രാന്റ് ഉത്പന്നങ്ങളും മേളയിൽ ലഭ്യമാകും.

കുടുംബശ്രീ പ്ലാന്റ്‌ നഴ്‌സറി ഗ്രൂപ്പുകൾ വിവിധ ഇനം ഫലവൃക്ഷ തൈകളും, അലങ്കാര തൈകളും ഒരുക്കിയിട്ടുണ്ട്.  പരിശീലനം ലഭിച്ച വനിതകളുടെ നേതൃത്വത്തിൽ വൈവിദ്ധ്യമാർന്ന രുചിവിഭവങ്ങൾ മേളയെ ആകർഷകമാക്കും. അടുക്കള 2022 ന്റെ ഭാഗമായി  ഒരുമ ട്രാൻസ്ജെന്റർ ക്യാന്റീൻ വൈവിദ്ധ്യമാർന്ന ഫ്രഷ് ജ്യൂസുകളും ഇവിടെ ലഭ്യമാണ്. പാലക്കാട്‌ സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ചിട്ടുള്ള വിപണന മേള ജനുവരി 8 ന് സമാപിക്കും.