\u0D32\u0D48\u0D2B\u0D4D \u0D2D\u0D35\u0D28\u0D2A\u0D26\u0D4D\u0D27\u0D24\u0D3F: \u0D17\u0D4D\u0D30\u0D3E\u0D2E\u0D38\u0D2D\u0D15\u0D33\u0D41\u0D1F\u0D46 \u0D05\u0D27\u0D3F\u0D15\u0D3E\u0D30\u0D02 \u0D15\u0D35\u0D30\u0D30\u0D41\u0D24\u0D4D

  1. Home
  2. LOCAL NEWS

ലൈഫ് ഭവനപദ്ധതി: ഗ്രാമസഭകളുടെ അധികാരം കവരരുത്

അർഹതാ മാനദണ്ഡങ്ങൾ കടുപ്പിച്ച് ഗുണഭോക്താക്കളുടെ എണ്ണം കുറക്കരുത് -

അർഹതാ മാനദണ്ഡങ്ങൾ കടുപ്പിച്ച് ഗുണഭോക്താക്കളുടെ എണ്ണം കുറക്കരുത് 


മലപ്പുറം: ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച് വീടിന്നായി കാത്ത് നിൽക്കുന്നവരെ അർഹതാ മാനദണ്ഡങ്ങൾ കടുപ്പിച്ച് ഗുണ:പട്ടികക്ക് പുറത്താക്കരുതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സ് ലീഗ് ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ നിശ്ചയിക്കുവാനുള്ള തദ്ദേശഭരണകൂടങ്ങളുടെ അധികാരവും മാർക്ക് നൽകി ഗുണഭോക്താക്കെളെ തെരഞ്ഞെടുക്കാൻ ഗ്രാമസഭകൾക്കുള്ള അവകാശവും സർക്കാർ കവർന്നെടുക്കരുതെന്നും പ്രസിഡണ്ട്സ് ലീഗ് ആവശ്യപ്പെട്ടു.
ലൈഫ് ഭവന പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുകയാണ് ചെയ്യുന്നത്. അതേസമയം ജനങ്ങളുടെ പഴി മുഴുവൻ കേൾക്കേണ്ടി വരുന്നത് തദ്ദേശ സ്വയംഭരണകൂടങ്ങളുടെ ഭാരവാഹികളുമാണ്.
സംസ്ഥാന സർക്കാരിൻ്റെ പദ്ധതികൾ നടപ്പിലാക്കുന്ന ഏജൻസിയെ പോലെയായി പ്രാദേശിക ഭരണകൂടങ്ങളെ മാറ്റിയതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വന്തം പദ്ധതികൾ നടപ്പിലാക്കുവാൻ സമയം ലദിക്കുന്നില്ലെന്നും പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് ഇത് മൂലം സാധ്യമാവുന്നില്ലെന്നും പ്രസിഡണ്ട്സ് ലീഗ് ജനറൽ ബോഡി പരാതിപ്പെട്ടു.

അർഹതാ മാനദണ്ഡങ്ങൾ കടുപ്പിച്ച് ഗുണഭോക്താക്കളുടെ എണ്ണം കുറക്കരുത് -

അട്ടപ്പാടിയിൽ വെച്ച് സംഘടിപ്പിച്ച രണ്ട് ദിവസത്തെ പരിശീലന പരിപാടിയും ജനറൽ ബോഡിയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സിക്രട്ടരി ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്സ് ലീഗ് ജില്ലാ പ്രസിഡണ്ട് പി സി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു - ബഷീർ കൊടുങ്ങല്ലൂർ, ഇസ്മായീൽ കാട്ട്മുണ്ട, കെ.ഇസ്മായീൽ മാസ്റ്റർ പൂക്കോട്ടൂർ, ജുബൈർ പന്താവൂർ എന്നിവർ ക്ലാസ്സുകളെടുത്തു. ഗ്രാമ പഞ്ചായത്ത് അസ്സോസിയേഷൻ പ്രസിഡണ്ട് കലാം മാസ്റ്റർ പെരുവള്ളൂർ, സിക്രട്ടറി നാസർ എടരിക്കോട്, പ്രസിഡണ്ട്സ് ലീഗ് ഭാരവാഹികളായ മൻസൂർ അലി തങ്ങൾ ഊരകം, മൂസ്സ കടമ്പോട് ഒതുക്കുങ്ങൽ,കെ പി വഹീദ കല്പകഞ്ചേരി ,അഡ്വ: കെ.അസ്കറലി മങ്കട, റാബിയ കോഡൂർ, സിയം മുസ്തഫ വെട്ടത്തൂർ ,കുഞ്ഞുട്ടി മoഗലം,ഗോപി കാളികാവ്, മുംതാസ് ചിക്കോട് എന്നിവർ പ്രസംഗിച്ചു.