എം ചന്ദ്രൻ അനുശോചനയോഗം ചെർപ്പുളശ്ശേരിയിൽ

ചെർപ്പുളശ്ശേരി: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മുൻ ജില്ലാ സെക്രട്ടറിയും ആയിരുന്ന എം. ചന്ദ്രന്റെ വിയോഗത്തിൽ ചെർപ്പുളശ്ശേരിയിൽ അനുശോചനയോഗം ചേർന്നു. സിപിഐ എം ഏരിയ സെക്രട്ടറി നന്ദകുമാർ, കോൺഗ്രസ്സ് നേതാവും ചെർപ്പുളശ്ശേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെഎം ഇസ്ഹാഖ്, ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു, മുസ്ലിം ലീഗ് നേതാവ് സൽമാൻ കൂടമംഗലം, സിപിഐഎം നേതാക്കളായ പിഎ ഉമ്മർ, കെ ബാലകൃഷ്ണൻ, സി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.