\u0D2E\u0D15\u0D30\u0D35\u0D3F\u0D33\u0D15\u0D4D\u0D15\u0D4D: \u0D26\u0D47\u0D35\u0D38\u0D4D\u0D35\u0D02 \u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D28\u0D28\u0D4D\u0D26\u0D3F \u0D30\u0D47\u0D16\u0D2A\u0D4D\u0D2A\u0D46\u0D1F\u0D41\u0D24\u0D4D\u0D24\u0D3F

  1. Home
  2. LOCAL NEWS

മകരവിളക്ക്: ദേവസ്വം മന്ത്രി നന്ദി രേഖപ്പെടുത്തി

മകരവിളക്ക്: ദേവസ്വം മന്ത്രി നന്ദി രേഖപ്പെടുത്തി


ഈ വര്‍ഷത്തെ ശബരിമല മണ്ഡലം-മകരവിളക്ക് മഹോത്സവം       ഭംഗിയായി നടത്തുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ആഭ്യന്തരം, പൊതുഭരണം, റവന്യൂ, ആരോഗ്യം, പൊതുമരാമത്ത്, ജലവിഭവം, ഗതാഗതം, ഊര്‍ജം, വനം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവരിലെ ഉദ്യോഗസ്ഥര്‍ അവസനത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

ബി എസ് എന്‍ എല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആര്‍ എ എഫ്, എന്‍ ഡി ആര്‍ എഫ് സേനാംഗങ്ങള്‍ തുടങ്ങിയവര്‍ അക്ഷീണമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കെ എസ് ആര്‍ ടി സി യുടെ സേവനം ആശ്വാസകരമായിരുന്നു. മണ്ഡലം മകരവിളക്ക് മഹോത്സവം വിജയമാക്കുന്നതില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.