\u0D1A\u0D46\u0D7C\u0D2A\u0D4D\u0D2A\u0D41\u0D33\u0D36\u0D4D\u0D36\u0D47\u0D30\u0D3F \u0D15\u0D4B\u0D1F\u0D4D\u0D1F\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28\u0D3F\u0D32\u0D46 \u0D2E\u0D3E\u0D32\u0D3F\u0D28\u0D4D\u0D2F \u0D38\u0D02\u0D38\u0D4D\u0D15\u0D30\u0D23 \u0D15\u0D47\u0D28\u0D4D\u0D26\u0D4D\u0D30\u0D02 \u0D26\u0D41\u0D7C\u0D17\u0D28\u0D4D\u0D27 \u0D35\u0D3F\u0D2E\u0D41\u0D15\u0D4D\u0D24 \u0D2E\u0D3E\u0D15\u0D4D\u0D15\u0D41\u0D15 \u0D2C\u0D3F \u0D1C\u0D46 \u0D2A\u0D3F

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി കോട്ടക്കുന്നിലെ മാലിന്യ സംസ്കരണ കേന്ദ്രം ദുർഗന്ധ വിമുക്ത മാക്കുക ബി ജെ പി

Cherpulashery


ചെർപ്പുളശേരി: അതിരൂക്ഷമായ ദുർഗന്ധം മൂലം പ്രദേശവാസികൾക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന പരാതി ഉയർന്ന ചെർപ്പുളശ്ശേരി നഗരസഭയിലെ  ഇരുപത്തിമൂന്നാം വാർഡ് കോട്ടക്കുന്നിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യസംസ്കരണ പ്ലാന്റ് 
BJP മണ്ഡലം പ്രസിഡണ്ട് പി.ജയന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു.

മണ്ഡലം സെക്രട്ടറി കെ.ഹരിദാസ്, മുനിസിപ്പൽ പ്രസിഡണ്ട് ടി. കൃഷ്ണകുമാർ , വൈസ് പ്രസിഡുമാരായ  എം.വി. വിശ്വനാഥൻ, എം.സജീവ്, നഗരസഭ കൗൺസിലർ കെ.സൗമ്യ, കെ. മോഹൻദാസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

മാലിന്യ സംസ്കരണം പോലെ  
അതിപ്രധാനമായ വിഷയം തന്നെയാണ് കോട്ടക്കുന്ന് പരിസരത്തെ ജനങ്ങളുടെ ജീവനും ആരോഗ്യവും എന്നത് നഗരസഭാധികാരികൾ മറക്കാതിരിക്കണമെന്നും 
ദുർഗന്ധപ്രശ്നത്താൽ വലയുന്ന പ്രദേശവാസികളുടെ ചെറുത്തുനിൽപിന് എല്ലാവിധ പിന്തുണയും BJP നൽകുമെന്നും പി.ജയൻ പറഞ്ഞു.

ദുർഗന്ധം ഉയരുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിച്ചാൽ മാത്രമേ ഈ പ്ലാന്റ് പ്രവർത്തനം ഇനി അനുവദിക്കാൻ പാടുള്ളൂ എന്നതാണ് BJP യുടെ നിലപാടെന്നും ഇതിനായുള്ള പ്രദേശവാസികളുടെ ചെറുത്തു നിൽപ്പിന് BJP എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.