കുളപ്പട അയ്യപ്പക്ഷേത്രത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് M.R.മുരളിക്ക് സ്വീകരണവും ഗ്രാന്റ് തുക കൈമാറ്റവും

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി : മാരായമംഗലം  കുളപ്പട അയ്യപ്പൻ കാവിലെ  പൂനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി  ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്  എം.ആർ  മുരളിക്ക് സ്വീകരണവും  ക്ഷേത്ര പുനരുദ്ധാരണത്തിലേക്ക് ദേവസ്വം ബോർഡിന്റെ വകയായുള്ള ഗ്രാന്റ് തുക കൈ മാറൽ ചടങ്ങും നടന്നു. ഗ്രാൻഡ് തുക ദേവസ്വം ബോർഡ് പ്രസിഡന്റിൽ നിന്ന് പുനരുദ്ധാരണ കമ്മറ്റി ഏറ്റുവാങ്ങി.

ക്ഷേത്രത്തിൽ വളരെക്കാലം ജോലി ചെയ്തിരുന്ന ദേവകി പട്ടമ്മാരുതൊടിയെ ചടങ്ങിൽവെച്ച് ഉപഹാരം നൽകി ആദരിച്ചു.

എക്സിക്യൂട്ടീവ് ഓഫിസർ കെ.ബാലാജി, മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മറ്റി മെമ്പർ എം.എ അജയകുമാർ, ക്ഷേത്ര പൂനരുദ്ധരാണ കമ്മറ്റി പ്രസിഡന്റ്, സെക്രട്ടറി, രക്ഷാധികാരികൾ, കമ്മിറ്റി അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.