ജന്മദിനത്തിൽ ഒരു മുറം പച്ചക്കറിയുമായി മാലിക്ക്

  1. Home
  2. LOCAL NEWS

ജന്മദിനത്തിൽ ഒരു മുറം പച്ചക്കറിയുമായി മാലിക്ക്

ജൻമദിനത്തിൽ ഒരു മുറം പച്ചക്കറിയുമായി മാലിക്ക്:*


പാറൽ: സ്വന്തം ജന്മദിനത്തിൽ സ്കുളിന് ഒരു മുറം പച്ചക്കറി സംഭാവന ചെയ്ത് കൊച്ചു മാലിക്ക് മാതൃകയായി. പാറൽ വീട്ടിക്കാട് എ.എം എൽ.സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി കുന്നത്ത് സൈതാലി ശബ്ന ദമ്പതികളുടെ മകനാണ് സ്കൂൾ ഭക്ഷണത്തിന് ക്ഷാമവും ഫണ്ടും ലഭിക്കാത്ത ഈ സമയത്ത് സ്കൂളിനും കൂട്ടുകാർക്കും നാട്ടുകാർക്കും മാതൃകയായി സ്വന്തം ജൻമദിനത്തിൽ പച്ചക്കറി സംഭാവനയായി നൽകിയത്.

       ഉച്ച ഭക്ഷണത്തിന് ഫണ്ടും ലഭ്യതക്കുറവും അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ മാതൃകാ പ്രവർത്തനം നടത്തിയ കുഞ്ഞുമാലിക്കിനെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു.

      മാതൃകയായ പ്രവർത്തനമാണ് മാലിക്ക് നടത്തിയതെന്നും ജൻമദിനത്തിൽ മിഠായികൾക്കും പലഹാരങ്ങൾക്കും പകരം ഇത്തരത്തിൽ അനുകരണീയമായ പ്രവർത്തനമാണ് നടത്തേണ്ടതെന്നും ഹെഡ്മിസ്ട്രസ്സ് കെ.കെ.റൈഹാനത്ത് പറഞ്ഞു.

      സ്റ്റാഫ് സെക്രട്ടറി ഹുസൈൻ പാറൽ അധ്യക്ഷത വഹിച്ചു.വി.പി.ദീപ,കെ.പി.റഷീദ, വി.കെ.സനിയ, കെ.കെ.അബ്ദുൽ ലത്തീഫ്,വി.പി. ഷബ്ന , പി.ഷമീമ,വി. ഷബീബ,കെ.കെ.ഷൈജൽ,കെ. നിഹാല എന്നിവർ പ്രസംഗിച്ചു.