\u0D35\u0D3F\u0D15\u0D3E\u0D30\u0D2E\u0D32\u0D4D\u0D32 \u0D35\u0D3F\u0D35\u0D47\u0D15\u0D2E\u0D3E\u0D23\u0D4D \u0D2E\u0D28\u0D41\u0D37\u0D4D\u0D2F\u0D28\u0D46 \u0D28\u0D2F\u0D3F\u0D15\u0D4D\u0D15\u0D47\u0D23\u0D4D\u0D1F\u0D24\u0D4D: \u0D35\u0D3F\u0D38\u0D4D‌\u0D21\u0D02 \u0D38\u0D4D\u0D31\u0D4D\u0D31\u0D41\u0D21\u0D28\u0D4D\u0D31\u0D4D\u0D38\u0D4D

  1. Home
  2. LOCAL NEWS

വികാരമല്ല വിവേകമാണ് മനുഷ്യനെ നയിക്കേണ്ടത്: വിസ്‌ഡം സ്റ്റുഡന്റ്സ്

വികാരമല്ല വിവേകമാണ് മനുഷ്യനെ നയിക്കേണ്ടത്: വിസ്‌ഡം സ്റ്റുഡന്റ്സ്


 എടത്തനാട്ടുകര: നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ നിലപാടുകൾ ഫാസിസത്തിന്റെ ശൈലിയിലേക്ക് മാറുകയാണെന്ന് വിസ്‌ഡം സ്റ്റുഡന്റ്സ് മണ്ഡലം തർബിയ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.

ആധുനികതയുടെ പേരിൽ ധാർമികതയെ തുടച്ചുനീക്കുന്ന നിലപാടുകളാണ് നിരീശ്വരവാദപ്രസ്ഥാനങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത്. തങ്ങളുടേതായ ആദർശം സമൂഹത്തോട് പറയുമ്പോൾ അതിനെതിരിൽ വിശ്വസിക്കാനും ഈ സമൂഹത്തിന് സ്വന്തന്ത്ര്യമുണ്ടെന്ന യാഥാർഥ്യം മറന്നുകൊണ്ടാണ് പലപ്പോഴും ഇത്തരക്കാർ തങ്ങളുടെ നിലപാടുകൾ പ്രചരിപ്പിക്കുന്നത്.നിരീശ്വരവാദ പ്രസ്ഥാനങ്ങൾ ലിബറൽ വാദങ്ങളുടെ മറപിടിച്ച് സമൂഹത്തിനുമുന്നിൽ മഹത്വവൽക്കരിക്കുന്ന സ്വവർഗരതി, വിവാഹപൂർവ ലൈംഗികത എന്നിവപോലുള്ള വിഷയങ്ങളിലൂടെ പ്രകടമാക്കുന്നത് ലിബറൽ മൊറാലിറ്റിക്കപ്പുറം ലിബറൽ ഫാസിസമാണെന്ന് സമ്മേളനം കൂട്ടിച്ചേർത്തു.

സ്വന്തം ആശയങ്ങൾക്ക പ്പുറമുള്ള എതിർപക്ഷത്തെ മനുഷ്യരായി പോലും കണക്കാക്കാൻ സാധിക്കില്ലെന്ന പ്രസ്താവനകളിലൂടെ യഥാർത്ഥത്തിൽ നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ ഫാസിസ്റ്റ് മുഖമാണ് മറനീക്കി പുറത്തുവരുന്നത്. കാലികപ്രസക്തമായ പ്രസ്തുത വിഷയങ്ങളിൽ വികാരത്തിനപ്പുറം വിവേകത്തോടുകൂടിയുള്ള പഠനങ്ങളും ചർച്ചകളുമാണ് ആവശ്യം.

സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം പ്രസിഡന്റ് ഷഹീർ അൽ ഹികമി അധ്യക്ഷത വഹിച്ചു.

വിസ്‌ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ടി.കെ ത്വൽഹത്ത് സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.നൂറുദ്ധീൻ സ്വലാഹി, സെക്രട്ടറി ഡോ.ഷഹബാസ് കെ അബ്ബാസ്, ജില്ലാ പ്രസിഡന്റ്‌ എം.മുഹമ്മദ്‌ ഷഹിൻഷാ, സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, അബ്ദുല്ല സലഫി, ഹസ്സൻ അൻസാരി, കെ.വി മുഹമ്മദാലി സലഫി, ഷഫീഖ് സ്വലാഹി, ശരീഫ് കാര, അബ്ദുല്ല അൽ ഹികമി, കെ.പി സുൽഫിക്കർ പാലക്കാഴി, എൻ.എം ഇർഷാദ് അസ്‌ലം, അഷ്റഫ് അൽ ഹികമി, സാജിദ് പുതുനഗരം, എം.സുധീർ ഉമ്മർ, ടി.കെ സ്വദഖത്തുല്ല, ഷാഫി അൽ ഹികമി, ഷാനിബ് കാര, ഹാഫിള് ഷഹദാദ്, റാഫിദ് കൊടക്കാട്ട്, എൻ.എം ആദിൽ ഫുആദ്, അദീബ് കല്ലടിക്കോട്, സഫീർ അരിയൂർ, സനീർ മണലടി, അബ്ദുൽ ഹക്കീം പട്ടാമ്പി, ഫായിസ് പെരിങ്ങോട്ടുകുറിശ്ശി, ഹസീബ് പാലക്കാട്, സൽമാൻ റഷീദ് ആനപ്പുറം, നൂർ മുഹമ്മദ് കൊടുവായൂർ എന്നിവർ വിവിധ മണ്ഡലങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പ്രസംഗിച്ചു.

 എടത്തനാട്ടുകര, അലനല്ലൂർ, മണ്ണാർക്കാട്, തച്ചമ്പാറ, പട്ടാമ്പി, ഒറ്റപ്പാലം, പാലക്കാട്, ആലത്തൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ക്യാമ്പുകൾ സമാപിച്ചു. നൂറുകണക്കിന് വിദ്യാർത്ഥി പ്രതിനിധികൾ ക്യാമ്പുകളിൽ പങ്കെടുത്തു.