\u0D28\u0D3F\u0D32\u0D35\u0D3E\u0D30\u0D2E\u0D3F\u0D32\u0D4D\u0D32\u0D3E\u0D24\u0D4D\u0D24 \u0D2D\u0D15\u0D4D\u0D37\u0D4D\u0D2F\u0D35\u0D38\u0D4D\u0D24\u0D41\u0D15\u0D4D\u0D15\u0D33\u0D41\u0D1F\u0D46 \u0D35\u0D3F\u0D2A\u0D23\u0D28\u0D02; 15 \u0D15\u0D47\u0D38\u0D4D \u0D30\u0D1C\u0D3F\u0D38\u0D4D\u0D31\u0D4D\u0D31\u0D7C \u0D1A\u0D46\u0D2F\u0D4D\u0D24\u0D41.

  1. Home
  2. LOCAL NEWS

നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിപണനം; 15 കേസ് രജിസ്റ്റർ ചെയ്തു.

നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിപണനം; 15 കേസ് രജിസ്റ്റർ ചെയ്തു.

ലേബൽ നിയമം പാലിക്കാതെ മിക്‌സ്ചർ വില്പന നടത്തിയ  ബേക്കറിക്കെതിരെയും നിലവാരമില്ലാത്ത ഉപ്പ്, തേൻ എന്നിവ  വിൽക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരേയുമാണ് കേസ് രജിസ്റ്റർ ചെയത് നിയമനടപടി ആരംഭിച്ചത്.


കോട്ടയം: നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ 15 കടയുടമകൾക്കെതിരേ ഭക്ഷ്യ സുരക്ഷാ വകുപ്പ് കേസെടുത്തു. ബേക്കറികളിൽ സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ ഏത്തക്കാ  ചിപ്‌സ്, റസ്‌ക് എന്നിവ വിപണിയിൽനിന്ന് പിൻവലിക്കുന്നതിന് ബന്ധപ്പെട്ട വ്യാപാരികൾക്ക് നിർദേശം നൽകി.

ലേബൽ നിയമം പാലിക്കാതെ മിക്‌സ്ചർ വില്പന നടത്തിയ  ബേക്കറിക്കെതിരെയും നിലവാരമില്ലാത്ത ഉപ്പ്, തേൻ എന്നിവ  വിൽക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരേയുമാണ് കേസ് രജിസ്റ്റർ ചെയത് നിയമനടപടി ആരംഭിച്ചത്. അനധികൃതമായി കുടിവെളളവ്യാപാരം നടത്തിവന്നിരുന്ന കളക്ട്രേറ്റിന് സമീപത്തെ സ്ഥാപനം പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ചങ്ങനാശേരിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. കഴിഞ്ഞ മാസം പരിശോധന നടത്തിയ 352 സ്ഥാപനങ്ങളിൽ നിന്ന് 54 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 84 സർവെയിലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനക്ക് അയച്ചതായി അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.