മെഹന്ദി ഫെസ്റ്റ് വാണിയംകുളം ടി.ആർ.കെ.യിൽ

വാണിയംകുളം ടി.ആർ.കെ.സ്ക്കൂളിൽ ബക്രീദിനോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റ് മയിലാഞ്ചിയിടൽ മത്സരം നടത്തി.സ്ക്കൂളിലെ യുപി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം മത്സരം ഉണ്ടായിരുന്നു. മെഹന്ദി ഫെസ്റ്റ് ടി.ആർ.കെ ഹെഡ്മാസ്റ്റർ പി.ജഗദീഷ് ഉത്ഘാടനം ചെയ്തു.എം.വിനോദ്, പി.സുജ, കെ.പ്രമോദ്, എൻ.ഷാജി, കെ.വത്സല, എ.എം.ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുര പലഹാര വിതരണവും നടത്തി.തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരവും ഉണ്ടായി.. വിജയികൾക്ക് ഹെഡ്മാസ്റ്റർ ട്രോഫി വിതരണം ചെയ്തു.