സുന്നി സംഘശക്തി വിളിച്ചോതി നാടെങ്ങും മീലാദ് സന്ദേശറാലി

  1. Home
  2. LOCAL NEWS

സുന്നി സംഘശക്തി വിളിച്ചോതി നാടെങ്ങും മീലാദ് സന്ദേശറാലി

സുന്നി സംഘശക്തി വിളിച്ചോതി നാടെങ്ങും മീലാദ് സന്ദേശറാലി


ചെർപ്പുളശ്ശേരി I സുന്നി സംഘശക്തി വിളിച്ചോതി നാടെങ്ങും മീലാദ് സന്ദേശറാലി. കേരളത്തിലെ മുഴുവൻ സോണുകളിലും ഇന്നലെ വൈകിട്ട് മീലാദ് സന്ദേശ റാലികൾ നടന്നു. ജില്ലയിൽ പല സ്ഥലങ്ങളിലും പ്രതിക്കൂല കാലാവസ്ഥയായിട്ടും നൂറ് കണക്കിന് പ്രവർത്തകരാണ് ഓരോ കേന്ദ്രങ്ങളിലും ഒത്തുകൂടിയത്  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് എസ് എസ് എഫ് ,എസ് ജെഎം.എസ് എം എ, തുടങ്ങി മുഴുവൻ സംഘം കുടുംബവും റാലിയിൽ അണിനിരന്നു.        ചെർപ്പുളശ്ശേരി സോൺ കേരള മുസ്ലിം ജമാഅത്ത്  കമ്മിറ്റി യുടെ നേതൃത്വത്തിൽ  ചെർപ്പുളശ്ശേരി ടൗണിൽ മീലാദ് സന്ദേശറാലി നടത്തി. ഒറ്റപ്പാലം റോഡ് നമസ്കാര പള്ളിക്കു സമീപത്ത് നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചുസുന്നി സംഘശക്തി വിളിച്ചോതി നാടെങ്ങും മീലാദ് സന്ദേശറാലി . അബൂബക്കർ മുസ്ലിയാർ പൂതക്കാട്, റശീദ് സഖാഫി പട്ടിശ്ശേരി, മൊയ്തു ഹാജി വീരമംഗലം, റഫീഖ് സഖാഫി പാണ്ടമംഗലം, സൈതലവി മോളൂർ, ജമാലുദ്ധീൻ ഫൈസി, ഉമർ സഖാഫി മേലാറ്റൂർ, ഉമർ സഖാഫി മാവുണ്ടിരി, അഷറഫ് ചെർപ്പുളശ്ശേരി, മുഹമ്മദ് OK, ഹാരിസ് ബുഖാരി, നജീബ് മുസ്ലിയാർ, മുഹമ്മദലി സഖാഫി മoത്തിപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.പൊതു സമ്മേളനത്തിന്
ശെരീഫ് ചെർപ്പുളശ്ശേരി സ്വാഗതം പറഞ്ഞു
റഫീഖ് കൈലിയാട് പ്രമേയ പ്രഭാഷണം നടത്തി
 സൈതലവി പൂതക്കാട് നന്ദി പറഞ്ഞു.