\u0D15\u0D47\u0D30\u0D17\u0D4D\u0D30\u0D3E\u0D2E\u0D02 \u0D2A\u0D26\u0D4D\u0D27\u0D24\u0D3F \u0D09\u0D26\u0D4D\u0D18\u0D3E\u0D1F\u0D28\u0D02 \u0D07\u0D28\u0D4D\u0D28\u0D4D \u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D2A\u0D3F.\u0D2A\u0D4D\u0D30\u0D38\u0D3E\u0D26\u0D4D \u0D28\u0D3F\u0D7C\u0D35\u0D39\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. LOCAL NEWS

കേരഗ്രാമം പദ്ധതി ഉദ്ഘാടനം ഇന്ന് മന്ത്രി പി.പ്രസാദ് നിർവഹിച്ചു

കേരഗ്രാമം പദ്ധതി ഉദ്ഘാടനം ഇന്ന് മന്ത്രി പി.പ്രസാദ് നിർവഹിച്ചു 


കേരഗ്രാമം പദ്ധതി ഉദ്ഘാടനം പട്ടാമ്പി വിളയൂര്‍ കൂരാച്ചിപ്പടി വലിയപാടം ഓഡിറ്റോറിയത്തില്‍ ഇന്ന്(നവംബര്‍ 16) രാവിലെ 8:30 ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകും. പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി .


സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുള്ള കേരഗ്രാമം പദ്ധതിയില്‍ പട്ടാമ്പിയില്‍ നിന്ന് വിളയൂര്‍ ഗ്രാമപഞ്ചായത്തനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങളിലായി നടപ്പാക്കാന്‍ പോകുന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയാണ് കേരകര്‍ഷകര്‍ക്ക് നല്‍കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ബേബി ഗിരിജ, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പാലക്കാട് കൃഷി ഓഫീസര്‍ പി.ആര്‍.ഷീല,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വകലാശാല (അഗ്രോണമി വിഭാഗം) മുന്‍ പ്രൊഫസര്‍ ഡോ. പി.എസ്. ജോണ്‍ 'ശാസ്ത്രീയ തെങ്ങ് കൃഷി പരിപാലനം' വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു.