\u0D35\u0D46\u0D1E\u0D4D\u0D1E\u0D3E\u0D31\u0D2E\u0D42\u0D1F\u0D4D \u0D28\u0D3F\u0D28\u0D4D\u0D28\u0D4D \u0D15\u0D3E\u0D23\u0D3E\u0D24\u0D3E\u0D2F \u0D15\u0D41\u0D1F\u0D4D\u0D1F\u0D3F\u0D15\u0D33\u0D46 \u0D15\u0D23\u0D4D\u0D1F\u0D46\u0D24\u0D4D\u0D24\u0D3F

  1. Home
  2. LOCAL NEWS

വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

boys


തിരുവനന്തപുരം : വീട്ടിൽനിന്ന് കാണാതായ കുട്ടികളെ വീടിനടുത്തുള്ള കട്ടിൽ നിന്നും കണ്ടെത്തി. അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരും ബന്ധുക്കളുമായ 11,13,14 വയസ്സുള്ള മൂന്നു ആൺകുട്ടികളെയാണ് തിങ്കളാഴ്ച രാവിലെ 9 മണി മുതൽ കാണാതായത്. പരാതി ലഭിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടികളെ കണ്ടതായി സൂചന ലഭിച്ച എല്ലാസ്ഥലത്തും രാത്രിതന്നെ പോലീസ് പരിശോധിച്ചിരുന്നു. കൂട്ടത്തിൽ ഒരു കുട്ടി മുൻപും വീടുവിട്ട് പോയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പോലീസിനോട് പറഞ്ഞു.മറ്റൊരു കുട്ടി കുടുക്ക പൊട്ടിച്ച് 4000  രൂപയും എടുത്താണ് പോയത്.