നെല്ലായ ചരല്‍ മദ്രസ റോഡ് ഉദ്ഘാടനം ചെയ്തു

നെല്ലായ ഗ്രാമപഞ്ചായത്തിലെ ചരല്‍ മദ്രസ റോഡ് പി. മമ്മിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. 2023 ജൂണ്‍ 17 ന് പ്രവൃത്തി ആരംഭിച്ച 175 മീറ്റര്‍ റോഡ് നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. നെല്ലായ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ചരല്‍ മദ്രസ റോഡ്. പ്രദേശത്തെ 150 ഓളം വരുന്ന കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാണ്. പരിപാടിയില്‍ നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജേഷ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ബാബു, നെല്ലായ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഷാഫി, മൊയ്ദീന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.