\u0D24\u0D42\u0D24\u0D2A\u0D4D\u0D2A\u0D41\u0D34\u0D2F\u0D3F\u0D32\u0D46 \u0D2A\u0D4D\u0D32\u0D3E\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D15\u0D4D \u0D2E\u0D3E\u0D32\u0D3F\u0D28\u0D4D\u0D2F\u0D19\u0D4D\u0D19\u0D33\u0D4D‍ \u0D36\u0D47\u0D16\u0D30\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D0E\u0D28\u0D4D‍\u0D0E\u0D38\u0D4D\u0D0E\u0D38\u0D4D \u0D35\u0D3E\u0D33\u0D23\u0D4D\u0D1F\u0D3F\u0D2F\u0D30\u0D4D‍\u0D2E\u0D3E\u0D30\u0D4D‍

  1. Home
  2. LOCAL NEWS

തൂതപ്പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് എന്‍എസ്എസ് വാളണ്ടിയര്‍മാര്‍

തൂതപ്പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് എന്‍എസ്എസ് വാളണ്ടിയര്‍മാര്‍


വളാഞ്ചേരി:  വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോല്‍സവ് പരിപാടികളുടെ ഭാഗമായി പുറമണ്ണൂര്‍ മജ്‌ലിസ് പോളിടെക്‌നിക് കോളേജിലെ എന്‍എസ്എസ് വാളണ്ടിയര്‍മാര്‍ തൂതപ്പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. തൂതപ്പുഴയിലെ ആശാരിക്കടവിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.

volunteer

മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികളും വിവിധ മല്‍സരങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോല്‍സവ് പരിപാടികളുടെ ഭാഗമായി പാലക്കാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ പുഴകളിലേക്കും ജലാശയങ്ങളിലേക്കും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നതിനെതിരെയുള്ള  ബോധവല്‍ക്കരണത്തിനായി  'നദീ പുനരുജ്ജീവന' കാമ്പെയിന്‍ സംഘടിപ്പിച്ചു വരികയാണ്.  

volunteer

ഇരുമ്പിളിയം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ടി അമീര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്‌ക്കരണ മാര്‍ഗങ്ങളെ കുറിച്ചുള്ള ക്ലാസ് ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ജി ശ്രീദേവി നയിച്ചു. ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ഉദ്യോഗസ്ഥന്‍ എം സുരേഷ്‌കുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ സിതിന്‍ സന്‍ജേഷ്, ടി എം റെജിന്‍, വീണ ജയന്‍ സംസാരിച്ചു.