വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കണം

  1. Home
  2. LOCAL NEWS

വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കണം

വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കണം


പെരിന്തൽമണ്ണ.  വൺ റാങ്ക് വൺ പെൻഷൻ പദ്ധതി അപാകതകൾ പരിഹരിച്ച് ഉടൻ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് എക്സ് സർവീസ് മെന്റ് ലീഗ് പെരിന്തൽമണ്ണ ബ്ലോക്ക് ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. മുൻസിപ്പൽ വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേണൽ ഹമീദ് എസ് എം മുഖ്യ പ്രഭാഷണം നടത്തി. ടി പി സുരേഷ് കുമാർ, മേജർ ഗംഗാധരൻ നായർ, എം ബാലകൃഷ്ണൻ നായർ, പ്രഭാകരൻ രാജഗോപാൽ  മേജർ വേലായുധൻ, തുടങ്ങിയവർ സംസാരിച്ചു