\u0D15\u0D1F\u0D41\u0D35\u0D15\u0D4D\u0D15\u0D3E\u0D2F\u0D41\u0D33\u0D4D\u0D33 \u0D24\u0D3F\u0D30\u0D1A\u0D4D\u0D1A\u0D3F\u0D32\u0D4D‍ \u0D05\u0D35\u0D38\u0D3E\u0D28\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D15\u0D4D\u0D15\u0D3E\u0D28\u0D4D‍ \u0D09\u0D24\u0D4D\u0D24\u0D30\u0D35\u0D4D

  1. Home
  2. LOCAL NEWS

കടുവക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഉത്തരവ്

kaduva


പത്ത് ദിവസമായിട്ടും കടുവയെ കണ്ടത്താന്‍ സാധിക്കാത്ത സാഹചര്യത്തിൽ കുറുക്കന്മൂലയില്‍ ഭീതി പരത്തിയ കടുവയ്ക്കായുള്ള തിരച്ചിലുകള്‍ നിര്‍ത്താനും വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 5 കൂടുകളും മാറ്റാനും ഉത്തരമേഖല സിസിഎഫ് ഡികെ വിനോദ് കുമാർ ഉത്തരവിട്ടു. കാടുകളിൽ സ്ഥാപിച്ച ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. 

വിവിധ രീതികളിൽ കടുവയെ പിടിക്കാനുള്ള മുന്നൊരുക്കങ്ങളും തിരച്ചിലും നടത്തിയെങ്കിലും കാൽ പാടുകൾ പോലും കണ്ടെത്താനായിരുന്നില്ല. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലും തിരച്ചില്‍ നടത്തിയിരുന്നു. ഇതോടെ കടുവ ഉള്‍വനത്തിലേക്ക് കടന്നിരിക്കുമെന്നും ഇനി നാട്ടിലേക്ക് തിരിച്ചുവരില്ലെന്നുമാണ് നിഗമനം.