\u0D2A\u0D3E\u0D32\u0D15\u0D4D\u0D15\u0D3E\u0D1F\u0D4D \u0D07\u0D28\u0D3F \u0D38\u0D2E\u0D4D\u0D2A\u0D42\u0D7C\u0D23\u0D4D\u0D23 \u0D13\u0D15\u0D4D\u0D38\u0D3F\u0D32\u0D31\u0D3F \u0D17\u0D4D\u0D30\u0D42\u0D2A\u0D4D\u0D2A\u0D4D \u0D1C\u0D3F\u0D32\u0D4D\u0D32.

  1. Home
  2. LOCAL NEWS

പാലക്കാട് ഇനി സമ്പൂർണ്ണ ഓക്സിലറി ഗ്രൂപ്പ് ജില്ല.

കുടുംബശ്രീ ജനകീയം 2021 സംഗമം കേരള നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്

കുടുംബശ്രീ ജനകീയം 2021 സംഗമം കേരള നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു


കുടുംബശ്രീ ജനകീയം 2021 സംഗമം കേരള നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെ വന്ന പ്രവാസികൾക്കായി സർക്കാർ ആവിഷ്കരിച്ച പ്രവാസി ഭദ്രത (പേൾ) പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 1 കോടി രൂപ സംഗമത്തിൽ വിതരണം ചെയ്തു. 18 പഞ്ചായത്തുകളിലായി ആകെ 74 പ്രവാസികൾക്കാണ്  പ്രവാസി ഭദ്രത ലോൺ വിതരണം ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലും ഉപജീവനവും നഷ്ടപ്പെട്ട കുടുംബശ്രീ കുടുംബാഗങ്ങളായ പ്രവാസികൾക്ക് കുടുംബശ്രീ സി.ഡി.എസ് മുഖാന്തിരം 2 ലക്ഷം രൂപ പലിശ രഹിത വായ്പ വിതരണം ചെയ്യുന്നതാണ്‌ പദ്ധതി. 2 കൊല്ലം കൊണ്ടു തിരിച്ചടവ് പൂർത്തീകരിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 

കേരളീയ സമൂഹത്തിലെ അഭ്യസ്തവിദ്യരും സേവന സന്നദ്ധരും തൊഴിലാന്വേഷകരുമായ 18 നും 40നും ഇടയിൽ പ്രായം ഉള്ള യുവതികളുടെ വിവിധോദ്ദ്യേശ  കൂട്ടായ്മയാണ് ഓക്സിലറി ഗ്രൂപ്പ്. ജില്ലയിൽ ഗ്രാമപഞ്ചായത്ത്/ നഗരസഭകളിലെ 1730 വാർഡുകളിലുമായി ആകെ 1733 ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചു. പാലക്കാട് ജില്ലയെ സമ്പൂർണ്ണ ഓക്സിലറി ഗ്രൂപ്പ് ജില്ലയായി പ്രഖ്യാപിച്ചു.

 ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖത്തിൽ നടപ്പിലാക്കുന്ന 'പെണ്ണിടം' ജെന്റർ ക്യാമ്പയിന്റെ രണ്ടാം ഘട്ടം അടക്കമുള്ള വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം കൂടി ജനകീയം സംഗമത്തിൽ നടന്നു. അന്നം റൈസ്, ബ്രിന്ദാവൻ ബനാന ചിപ്സ്, മദേഴ്സ് ഹെൽത്ത് മിക്സ് എന്നീ ഉത്പനങ്ങളും വിപണിയിലെത്തിച്ചു. മോചിത ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ രചനാ മത്സരം, വീഡിയോ മേയ്ക്കിങ് മത്സരം എന്നിവയിൽ തെരെഞ്ഞെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും കൈമാറി.  പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു. പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ പ്രിയ അജയൻ, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എ.ഡി.എം കെ. മണികണ്ഠൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.സൈതലവി, പാലക്കാട് നോർത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ സഫിയാമ്മ എസ്, എ.ഡി.എം.സി സവ്യ എസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. കുടുംബശ്രീ ഉല്പന്നങ്ങളുടെ പ്രദർശന മേളയും സംഗമത്തിന്റെ ഭാഗമായി നടന്നു.