\u0D2A\u0D2E\u0D4D\u0D2A \u0D38\u0D4D\u0D35\u0D40\u0D35\u0D47\u0D1C\u0D4D \u0D1F\u0D4D\u0D30\u0D40\u0D31\u0D4D\u0D31\u0D4D‌\u0D2E\u0D46\u0D28\u0D4D\u0D31\u0D4D \u0D2A\u0D4D\u0D32\u0D3E\u0D28\u0D4D\u0D31\u0D3F\u0D28\u0D4D \u0D38\u0D2E\u0D40\u0D2A\u0D02 \u0D15\u0D3E\u0D1F\u0D4D\u0D1F\u0D3E\u0D28\u0D2F\u0D3F\u0D31\u0D19\u0D4D\u0D19\u0D3F; \u0D35\u0D28\u0D02 \u0D35\u0D15\u0D41\u0D2A\u0D4D\u0D2A\u0D4D \u0D09\u0D26\u0D4D\u0D2F\u0D47\u0D3E\u0D17\u0D38\u0D4D\u0D25\u0D28\u0D4D \u0D28\u0D47\u0D30\u0D3F\u0D2F \u0D2A\u0D30\u0D3F\u0D15\u0D4D\u0D15\u0D4D

  1. Home
  2. LOCAL NEWS

പമ്പ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപം കാട്ടാനയിറങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥന് നേരിയ പരിക്ക്

കാട്ടാനയിറങ്ങി


പമ്പ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപം ഇറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ബി മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. 
ശനിയാഴ്ച  അര്‍ദ്ധരാത്രിയോടെ പ്ലാന്റിന് സമീപം കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തേയ്ക്ക് ചെല്ലുമ്പോഴാണ് ആന ആക്രമിക്കാന്‍ പാഞ്ഞടുത്തത്.

ഓടിരക്ഷപ്പെടുന്നതിനിടെ മണിക്കുട്ടന്‍ അടിതെറ്റി താഴെ വീണുവെങ്കിലും ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഓടിമാറുകയായിരുന്നു.

വലതുകാലിന് പരിക്കേറ്റ ഇദ്ദേഹത്തെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വന്തം നാടായ ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോയി