\u0D2A\u0D3E\u0D2F\u0D38\u0D2E\u0D47\u0D33 \u0D38\u0D02\u0D18\u0D1F\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. LOCAL NEWS

പായസമേള സംഘടിപ്പിച്ചു

payasam


തൃത്താല ഗവ.കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി പായസ മേള സംഘടിപ്പിച്ചു. തൃത്താല ഗ്രാമപഞ്ചായത്ത് അംഗം ഗോപിനാഥ് വിതരണോദ്ഘാടനം നടത്തി. പ്രിന്‍സിപ്പാള്‍ ഡോ. എ.ജയകൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ രേഖ, വൊളന്റിയര്‍ സെക്രട്ടറിമാരായ നിഖില്‍, ശ്രീഷ്മ എന്നിവര്‍ സംസാരിച്ചു. തൃത്താലയിലും പരിസരങ്ങളിലും 1000 ലിറ്ററോളം പാലട വിതരണം ചെയ്തു.