\u0D2A\u0D46\u0D30\u0D3F\u0D28\u0D4D\u0D24\u0D7D\u0D2E\u0D23\u0D4D\u0D23 \u0D2C\u0D4D\u0D32\u0D4B\u0D15\u0D4D\u0D15\u0D4D‌ \u0D2A\u0D1E\u0D4D\u0D1A\u0D3E\u0D2F\u0D24\u0D4D\u0D24\u0D4D‌ \u0D30\u0D23\u0D4D\u0D1F\u0D41 \u0D2A\u0D26\u0D4D\u0D27\u0D24\u0D3F\u0D15\u0D7E \u0D09\u0D26\u0D4D\u0D18\u0D3E\u0D1F\u0D28\u0D02 \u0D1A\u0D46\u0D2F\u0D4D\u0D24\u0D41

  1. Home
  2. LOCAL NEWS

പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്തു

pmn


പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ നിർമ്മിക്കുന്ന ശുചിമുറികളുടെ ബ്ലോക്ക്‌ തല ഉദ്ഘാടനവും, മേലാറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങളുടെ പ്രവർത്തി ഉദ്ഘടനവും അഡ്വ: യു. എ. ലത്തീഫ് എം എൽ എ നിർവഹിച്ചു.  ഭരണ സമിതിയുടെ ഒന്നാം വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തി ഉദ്ഘാടനങ്ങളുടെയും, മറ്റ് അനുബന്ധ പരിപാടികളുടെയും ഭാഗമായി നടന്ന പ്രോഗ്രാമിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അസീസ് പട്ടിക്കാട്, വൈസ് പ്രസിഡന്റ്‌ വനജ കുന്നംകുളത്ത് എന്നിവർ അദ്ധ്യക്ഷത വഹിച്ചു.  ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ വിശദീകരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: എ. കെ. മുസ്തഫ നടത്തി.  കാൽ കോടിയോളം രൂപ ചെലവഴിച്ചാണ് വിവിധ സ്കൂളുകളിൽ ശുചിമുറികൾ നിർമ്മിക്കാൻ പോകുന്നത്.  50 ലക്ഷം രൂപ ചെലവഴിച്ചാണ് മേലാറ്റൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.  ഇതിന്റെ ഭാഗമായിട്ടുള്ള വൈദ്യുതീകരണ പ്രവർത്തനങ്ങൾ, വൈദ്യുതിക്കാവശ്യമായിട്ടുള്ള വയറിംഗ് ജോലികളും, മറ്റു അനുബന്ധ വർക്കുകളും പുരോഗമിക്കുന്നു.  ബ്ലോക്ക്‌ മെമ്പർമാരായ ബ്ലോക്ക്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അയമു എന്ന മാനു, അസീസ് പട്ടിക്കാട്, ബ്ലോക്ക്‌ മെമ്പർമാരായ മുഹമ്മദ് നയീം,പ്രബീന ഹബീബ്, വിൻസി ടീച്ചർ, ഗിരിജ, ഉസ്മാൻ.