\u0D06\u0D28\u0D2E\u0D19\u0D4D\u0D19\u0D3E\u0D1F\u0D4D \u0D36\u0D4D\u0D30\u0D40 \u0D15\u0D41\u0D28\u0D4D\u0D28\u0D3F\u0D28\u0D4D\u0D2E\u0D47\u0D7D \u0D2D\u0D17\u0D35\u0D24\u0D3F \u0D15\u0D4D\u0D37\u0D47\u0D24\u0D4D\u0D30\u0D24\u0D4D\u0D24\u0D3F\u0D7D \u0D12\u0D28\u0D4D\u0D28\u0D3E\u0D02\u0D35\u0D3F\u0D33 \u0D15\u0D4A\u0D2F\u0D4D\u0D24\u0D4D\u0D24\u0D41\u0D7D\u0D38\u0D35\u0D02 \u0D2A\u0D46\u0D30\u0D3F\u0D28\u0D4D\u0D24\u0D7D\u0D2E\u0D23\u0D4D\u0D23 \u0D0E\u0D02\u0D0E\u0D7D\u0D0E \u0D28\u0D1C\u0D40\u0D2C\u0D4D \u0D15\u0D3E\u0D28\u0D4D\u0D24\u0D2A\u0D41\u0D30\u0D02 \u0D28\u0D3F\u0D7C\u0D35\u0D39\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. LOCAL NEWS

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ ഒന്നാംവിള കൊയ്ത്തുൽസവം പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം നിർവഹിച്ചു.

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ ഒന്നാംവിള കൊയ്ത്തുൽസവം ബഹുമാനപ്പെട്ട പെരിന്തൽമണ്ണ എംഎൽഎ ശ്രീ നജീബ് കാന്തപുരം നിർവഹിച്ചു.


ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ ഒന്നാംവിള കൊയ്ത്തുൽസവം ബഹുമാനപ്പെട്ട പെരിന്തൽമണ്ണ എംഎൽഎ ശ്രീ നജീബ് കാന്തപുരം നിർവഹിച്ചു. കഴിഞ്ഞ ജൂൺ 14ന് നടീൽ ഉത്സവത്തിലും എംഎൽഎ പങ്കെടുത്തിരുന്നു. അതിനുശേഷം കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അദ്ദേഹം ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ  എത്തുകയും, ക്ഷേത്രം വക കൃഷി സ്ഥലം പരിപാലിക്കുന്ന മണലായ ജയപ്രകാശിനെ കൃഷി സ്ഥലത്ത് വെച്ച് പൊന്നാട നൽകി ആദരിക്കുകയും ചെയ്തു.ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വികസനകാര്യ  സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം പി മജീദ് മാസ്റ്റർ, വാർഡ് മെമ്പർ സഫ്‌വാന ടീച്ചർ, ക്ഷേത്രം സെക്രട്ടറി എൻ പി  മുരളി, ടി പി മോഹൻദാസ്, എൻ.പീതാംബരൻ, കെ മുരളീധരൻ, തുടങ്ങിയവർ പങ്കെടുത്തു. പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ഹൈബ്രിഡ് വിത്ത് ഉമയാണ്  നെൽ കൃഷിക്ക് ഉപയോഗിച്ചത്.