\u0D2A\u0D3F\u0D15\u0D46 \u0D26\u0D3E\u0D38\u0D3F\u0D32\u0D4D‍ \u0D1C\u0D28\u0D31\u0D32\u0D4D‍ \u0D38\u0D30\u0D4D‍\u0D1C\u0D31\u0D3F, \u0D07.\u0D0E\u0D28\u0D4D‍.\u0D1F\u0D3F, \u0D1C\u0D28\u0D31\u0D7D \u0D2E\u0D46\u0D21\u0D3F\u0D38\u0D3F\u0D7B \u0D38\u0D57\u0D1C\u0D28\u0D4D\u0D2F \u0D2E\u0D46\u0D17\u0D3E\u0D2E\u0D46\u0D21\u0D3F\u0D15\u0D4D\u0D15\u0D32\u0D4D‍ \u0D15\u0D4D\u0D2F\u0D3E\u0D2E\u0D4D\u0D2A\u0D4D \u0D28\u0D35\u0D02\u0D2C\u0D7C 18 \u0D2E\u0D41\u0D24\u0D7D

  1. Home
  2. LOCAL NEWS

പികെ ദാസില്‍ ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, ജനറൽ മെഡിസിൻ സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് നവംബർ 18 മുതൽ

സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ്


ഒറ്റപ്പാലം : പികെ ദാസ് ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായുള്ള ദ്വിദിന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിനു നാളെ  (18/11/2021) തുടക്കമാകും. പികെ ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലായാണ് ക്യാമ്പ് നടക്കുക.
സര്‍ജറിക്ക് തിരഞ്ഞെടുക്കുന്ന അർഹരായ രോഗികള്‍ക്കും കാരുണ്യ പദ്ധതി അംഗങ്ങള്‍ക്കും സൗജന്യചികിത്സ ലഭ്യമാകും.  ക്യാമ്പ് നവംബർ 19 ന്  സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0466 2344500, 9645778377 എന്ന നമ്പറില്‍ വിളിക്കുക .