\u0D1C\u0D28\u0D15\u0D40\u0D2F \u0D39\u0D4B\u0D1F\u0D4D\u0D1F\u0D32\u0D4D‍; \u0D35\u0D46\u0D31\u0D41\u0D02 10 \u0D30\u0D42\u0D2A\u0D15\u0D4D\u0D15\u0D4D \u0D2D\u0D15\u0D4D\u0D37\u0D23\u0D02

  1. Home
  2. LOCAL NEWS

ജനകീയ ഹോട്ടല്‍; വെറും 10 രൂപക്ക് ഭക്ഷണം

സമൃദ്ധി @ കൊച്ചി

ഇന്ന് വൈകിട്ട് നാലിന് സിനിമാതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും.


കൊച്ചി: പത്തുരൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന കൊച്ചി നഗരസഭയുടെ 'സമൃദ്ധി @ കൊച്ചി' ജനകീയ ഹോട്ടല്‍ നഗരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. നോര്‍ത്ത് പരമാര റോഡില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടല്‍ കെട്ടിടം നവീകരിച്ചാണ് ജനകീയ ഹോട്ടലാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് നാലിന് സിനിമാതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും. 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ സൗകര്യമുള്ള ആധുനിക സംവിധാനങ്ങളോടുകൂടിയ കേന്ദ്രീകൃത അടുക്കളയാണ് ഹോട്ടലിനുള്ളത്.നഗരസഭയ്ക്കുകീഴിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളായിരിക്കും ഇപ്പോള്‍ ഇവിടുത്തെ തൊഴിലാളികള്‍.

സമൃദ്ധി @ കൊച്ചി